UPDATES

തന്റെ ഇ-മെയിലും ഫോണും ചോര്‍ത്തി; വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്

അഴിമുഖം പ്രതിനിധി

തന്റെ ഇ-മെയിലും ഫോണും ചോര്‍ത്തിയതായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. തന്റെ ഔദ്യോഗിക ഇ-മെയിലും മൊബൈല്‍ ഫോണും ഹാക്ക് ചെയ്തതായി കാണിച്ച് ജേക്കബ് തോമസ്, ഡിജിപി ലോക്‌നാഥ് ബഹ്‌റക്കു പരാതി നല്‍കിയെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജേക്കബ് തോമസ് പ്രത്യേക ദൂതന്‍ വഴിയാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. എന്നാല്‍ പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും കിട്ടിയാലുടന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ബഹ്‌റ അറിയിച്ചു. തന്റെ സ്വകാര്യാവകാശങ്ങള്‍ ലംഘിച്ചുവെന്നാണ് പരാതിയില്‍ ജേക്കബ് തോമസ് പറഞ്ഞിരിക്കുന്നത്.

സംസ്ഥാനത്തിലെ നിലവിലെ നിയമം അനുസരിച്ച് ഐജി തലത്തിലുള്ള ഉദ്യോഗസ്ഥന് ഏഴു ദിവസം വരെ ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ അനുമതിയുണ്ട്. വ്യക്തി സുരക്ഷയ്ക്ക് പോലും ബാധമാകുന്ന ഈ നടപടികള്‍ പിന്‍വലിക്കണമെന്നും ജേക്കബ് തോമസ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍