UPDATES

എഡിറ്റര്‍

ഒരു വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് എന്ന ഞാന്‍

Avatar

സമയം ഉച്ചതിരിഞ്ഞിരിക്കുന്നു. ഡല്‍ഹിയിലെ അന്തരീക്ഷത്തില്‍ ചൂടേറിയ ഈര്‍പ്പം കെട്ടിനിന്നു. എന്റെ മുതുകില്‍ നിന്ന് വിയര്‍പ്പുകണങ്ങള്‍ കാലുകളിലൂടെ ഒഴുകിയിറങ്ങുകയാണ്. പുറത്തു തൂക്കിയിരിക്കുന്ന ക്യാമറാ ബാഗിന് ഏഴുകിലോ ഭാരം! ഇന്നത്തെ അസൈന്‍മെന്റുമായാണ് ഇവിടെ കാത്തു നില്‍ക്കുന്നത്. പുതിയതായി രൂപീകരിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടി ഒരു പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. പെട്ടെന്നൊരു ബഹളം. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ എത്തിയിരിക്കുന്നു. തുറന്ന ജീപ്പില്‍ തന്റെ അനുയായികളെ കൈവീശിക്കൊണ്ടാണ് അദ്ദേഹം വരുന്നത്. തല്‍ക്ഷണമാണ് ഒരു സ്‌ഫോടനം നടന്നത് ; പേടിക്കണ്ട, ബോംബ് സ്‌ഫോടനമൊന്നുമല്ല. ക്യാമറാമാന്മാരും വീഡിയോഗ്രാഫര്‍മാരും പിന്നെ മൊബൈല്‍ ഫോട്ടോപിടുത്തക്കാരും ചേര്‍ന്നുണ്ടാക്കിയ ഒരങ്കലാപ്പാണ് ഉദ്ദേശിച്ചത്. ഞാന്‍ നില്‍ക്കുന്നിടത്തേക്കാണ് അവര്‍ ഇരച്ചെത്തിയത്. തന്റെ ഇരയെ റാഞ്ചാനെത്തുന്ന കഴുകനെപ്പോലെ. പെട്ടെന്നാണ് ഞാനെന്റെ സീനിയറുടെ വാക്കുകള്‍ ഓര്‍ത്തത്- – ‘ എപ്പോഴും ഓര്‍ക്കുക മീറ്റ, ഒരു ലഹള ആരംഭിച്ചെന്നിരിക്കില്‍ നീ ആദ്യം നിന്റെ പാദങ്ങള്‍ മണ്ണില്‍ ഉറപ്പിച്ചു ചവിട്ടി അല്‍പ്പം മുന്നോട്ടാഞ്ഞു നില്‍ക്കണം. പിന്നെ നിന്റെ കൈമുട്ടുകള്‍ കൊണ്ട് സ്വയം പ്രതിരോധം തീര്‍ക്കണം’-

ഫോട്ടോജേര്‍ണലിസത്തിലെ പെണ്‍സാന്നിധ്യങ്ങള്‍ ഇന്ന് ഏറുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി മാറിയിട്ടുണ്ട് ഈ മേഖല. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ഒരു വനിതാ ഫോട്ടോജേര്‍ണലിസ്റ്റിന്റെ അനുഭവങ്ങള്‍ വായിക്കൂ

http://www.thehindu.com/todays-paper/tp-features/tp-metroplus/the-limits-of-pushing/article6455433.ece

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍