UPDATES

വൈറല്‍

അവളെ ആക്രമികള്‍ വളഞ്ഞു; അവരെ അവള്‍ പുഞ്ചിരിച്ചുകൊണ്ട് നേരിട്ടു

താന്‍ ആസൂത്രിതമായ ഒരു പ്രതിഷേധത്തിന്റെയും ഭാഗമല്ലെന്നും അതില്‍ നിന്നെല്ലാം അകന്നു നിന്നവളാണെന്നും സഫയ്യ

വംശീയ അതിക്രമത്തിന് മുതിര്‍ന്ന ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് പ്രവര്‍ത്തകരെ നേരിട്ട ബ്രിട്ടീഷ്-പാക് യുവതിയുടെ ചിത്രം വൈറലാകുന്നു. സഫയ്യ ഖാന്‍ എന്ന യുവതി പുഞ്ചിരിച്ചുകൊണ്ടാണ് അതിക്രമികളെ നേരിടുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

ശനിയാഴ്ച സെന്റിനറി സ്‌ക്വയറില്‍ മറ്റൊരു യുവതിയെ 25ഓളം പുരുഷന്മാര്‍ വളഞ്ഞപ്പോള്‍ താന്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുക മാത്രണ് ചെയ്തതെന്ന് സഫയ്യ ഖാന്‍ പറയുന്നു. പകുതി പാകിസ്ഥാന്‍കാരിയും പകുതി ബോസ്‌നിയക്കാരിയുമായ സഫയ്യ ബ്രിട്ടനിലാണ് ജനിച്ചതും വളര്‍ന്നതും. താന്‍ ആസൂത്രിതമായ ഒരു പ്രതിഷേധത്തിന്റെയും ഭാഗമല്ലെന്നും അതില്‍ നിന്നെല്ലാം അകന്നു നിന്നവളാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മറ്റൊരു സ്ത്രീയ്ക്ക് നേരെ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് പ്രവര്‍ത്തകര്‍ ആക്രോശിക്കുന്നത് കണ്ടപ്പോള്‍ താന്‍ മാറുകയായിരുന്നെന്നും അവര്‍ ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘എന്റെ ചിത്രം വൈറലായതില്‍ അത്ഭുതമുണ്ട്. എന്റെ നഗരത്തില്‍ ആളുകള്‍ ആക്രമിക്കപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല. ആക്രമികളുടെ കൂട്ടത്തിലൊരാള്‍ എന്റെ മുഖത്ത് കൈവച്ചു. ഒരു പോലീസുകാരന്‍ അവിടെയുണ്ടായിരുന്നു, അദ്ദേഹം അയാളുടെ കൈ എന്റെ മുഖത്തുനിന്നും എടുത്തുമാറ്റി. എനിക്ക് അക്രമാസക്തമായി പ്രതികരിക്കാന്‍ ആകില്ലായിരുന്നു’. സഫയ്യ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍