UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓളപ്പരപ്പിലെ ആവേശക്കാഴ്ച്ചകള്‍

Avatar

നെഹ്‌റു ട്രോഫി വള്ളംകളി മലയാളിയുടെ സ്വന്തം ജലോത്സവമാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 13ന് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി നൂറ് കണക്കിനു പേരാണു പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ 1.4 കിലോ മീറ്റര്‍ ദൂരത്ത് വിവിധ ക്ലബ്ബുകളെ പ്രതിനീധികരിച്ച് നിരന്നത്. ആ കാഴ്ചകള്‍ പ്രശസ്ത ഫോട്ടോഗ്രാഫറും ഗൈഡുമായ മനോജ് വാസുദേവന്റെ ക്യാമറകണ്ണുകളിലൂടെ

 

ആവേശത്തിരയിളക്കി ചുണ്ടന്‍വള്ളങ്ങള്‍ ആര്‍പ്പുവിളികളും വഞ്ചിപ്പാട്ടുകളുമായി കുതിച്ചുപാഞ്ഞപ്പോള്‍ കരയിലും വെള്ളത്തിലും വിജിയകീരിടത്തിന്റെ വീറും വാശിയും തെളിഞ്ഞു. കയ്യും മെയ്യും മറന്ന് ഒരേതാളത്തില്‍ ആടിയിളകി, തുഴയെറിഞ്ഞ്, സിരകളില്‍ ആവേശം നിറച്ച്, നയമ്പ് കുത്തിയെറിഞ്ഞ്, നീര്‍ത്തുള്ളികള്‍ തെറുപ്പിച്ച് നീങ്ങുമ്പോള്‍ ആരവങ്ങളും ആര്‍പ്പുവിളികളും കരയിലും ഒടുങ്ങിയില്ല. അവസാന വള്ളപ്പാട് വരെ വീറോടെ തുഴഞ്ഞ് വള്ളങ്ങളുടുപ്പിച്ചാല്‍ പിന്നെ കാണുന്നത് വെള്ളം കീഴടക്കിയ ശൂരന്‍മാരും വള്ളങ്ങളും ഓടിത്തീര്‍ന്ന ശലഭപുഴുക്കളെ പോലെ ഇഴയുന്നതാണ്. അപ്പോഴും അടങ്ങാത്ത ഓളങ്ങള്‍ക്ക് മുകളില്‍ വള്ളങ്ങള്‍ ആടിയുലയുമ്പോള്‍ കാഴ്ചക്കാരിലും ആവേശം കെട്ടടങ്ങുന്നേയില്ല.

ആഘോഷങ്ങളും ആവേശവും കെട്ടടുങ്ങുന്നതുവരെ അസ്തമസൂര്യനൊപ്പം ക്യാമറകളും മിന്നി മറഞ്ഞു. ഇനി കാത്തിരിപ്പാണ്, അടുത്ത് വര്‍ഷം വരെ; കായലിലും കരയിലും നിറയുന്ന ആവേശത്തിരക്കായി.

സ്ഥലത്തെ പ്രധാന പയ്യന്‍സ് വെള്ളത്തില്‍ ഇരിക്കാനിടം കണ്ടെത്തിയപ്പോള്‍

മാസങ്ങളുടെ കഠിനപ്രയത്നം ഫിനിഷിങ്ങ് പോയിന്റില്‍ എത്തിയപ്പോള്‍

കുതിച്ച് പായുന്ന ചുണ്ടന്‍ വള്ളങ്ങളെ കാണുന്നതിനിടെ ചെറുവള്ളത്തിന്റെ അമരക്കാരന്‍ പുഞ്ചിരിക്കുന്നു

111 തുഴക്കാര്‍ ഒറ്റ മനസ്സോടെ വിജയത്തിലേക്ക് തുഴയെറിയുന്ന ചുണ്ടന്‍ വള്ളം

നയമ്പ് കുത്തിയെറിഞ്ഞ് നീര്‍ത്തുള്ളികള്‍ തെറുപ്പിച്ച് ചീറിപ്പായെടാ

കായലിലെ ആഘോഷത്തിന് കരയില്‍ നാടന്‍ കള്ളിന്റെയും നാടന്‍പാട്ടിന്റെയും പിന്‍താങ്ങല്‍

കരിവീരന്‍മാരേ കണ്ട് കൊതിതീരാതെ കായല്‍ത്തീരത്ത്

കൈയും മെയ്യും മറന്ന് വേദനയറിയാതെ മത്സരചൂടില്‍

കേരവൃക്ഷങ്ങളുടെ നാടന്‍ ശീലുകളുടെയും നാട്ടില്‍ ഓളപരപ്പിലെ രാജാക്കന്‍മാര്‍ അണിനിരന്നപ്പോള്‍

ആഘോഷത്തിമിര്‍പ്പില്‍ അലറിവിളിക്കാനും ഒച്ചയുണ്ടാക്കാതെ അനുഭവിച്ചറിയാനും

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍