UPDATES

എഡിറ്റര്‍

കാസ്ട്രോയുടെ ക്യൂബ-1960; ഒരു അമേരിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് എടുത്ത അപൂര്‍വ്വ ചിത്രങ്ങള്‍

Avatar

പത്തുവര്‍ഷം അയാള്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തത് ഒറ്റ ലക്ഷ്യത്തിന് വേണ്ടിയായിരുന്നു. ഫിഡല്‍ കാസ്‌ട്രോ റൂസിന് വേണ്ടി. 1958 ഡിസംബര്‍ 31നായിരുന്നു ക്യൂബയിലെ കലങ്ങിയ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കന്‍ ഫോട്ടോജേര്‍ണലിസ്റ്റായ ലീ ലോക്ക്വുഡ്ഡ് ആദ്യമായി ദ്വീപില്‍ കാലുകുത്തുന്നത്. ‘കാസ്‌ട്രോയെ കുറിച്ചുള്ള നിങ്ങളുടെ ഇപ്പോഴത്തെ ധാരണ എന്തായാലും ആ ദിവസങ്ങളില്‍, വിപ്ലവത്തിന്റെ ആദ്യ നാളുകളില്‍ പ്രതീക്ഷയും അഭിവൃദ്ധിയും സ്വപ്‌നം കാണാത്ത ആരും ആ ദ്വീപിലുണ്ടായിരുന്നില്ല,’ എന്ന് ലോക്ക്വുഡ് എഴുതി.

തുടര്‍ന്ന് കാസ്‌ട്രോയുമായുള്ള ബന്ധം വളര്‍ന്നു. അതിനാല്‍ തന്നെ മറ്റ് അമേരിക്കന്‍ പത്രക്കാര്‍ക്ക് സാധാരണ കാസ്‌ട്രോയെ കാണാനുള്ള വിലക്കുകള്‍ ലോക്ക്വുഡിന് നേരിടേണ്ടി വന്നതുമില്ല. 1959 മുതല്‍ 1969 വരെയുള്ള പത്തു വര്‍ഷങ്ങളില്‍ അവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ‘അയാള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ശത്രുവാണെങ്കില്‍, നമ്മെ പറഞ്ഞു പഠിപ്പിക്കുന്നത് പോലെ വലിയ അപകടകാരിയാണ് അയാളെങ്കില്‍, അയാളെ കുറിച്ച് കഴിയുന്നത്ര മനസിലാക്കാന്‍ നമ്മള്‍ ശ്രമിക്കണം,’ എന്നായിരുന്നു കാസ്‌ട്രോയുടെ പിറകെയുള്ള ലോക്ക്വുഡിന്റെ ഓട്ടത്തിന് അദ്ദേഹം നല്‍കിയ ന്യായം.

ആ ഓട്ടങ്ങള്‍ക്കിടയില്‍ ഒരു തവണ, ക്യൂബന്‍ വിപ്ലവത്തിന് തുടക്കം കുറിച്ച സിയേറ മയസ്‌ട്രേയിലെ മലകളില്‍ അവര്‍ ഒന്നിച്ചുണ്ടായിരുന്നു. ഒരു രാത്രിയില്‍ കാസ്‌ട്രോ ഇങ്ങനെ ചോദിച്ചു: ‘സിയേറ മയസ്‌ട്രേയിലെ മലനിരകളില്‍ നിങ്ങള്‍ ഏകാന്തതടവിലാണെന്നും അത് എന്നോടൊപ്പം ആയിരുന്നുവെന്നും നിങ്ങളുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയുമ്പോള്‍ അവരുടെ പ്രതികരണം എന്തായിരിക്കും?’


ലീ ലോക്ക്വുഡും കാസ്ട്രോയും

ലീ ലോക്ക്വുഡ്ഡ് പകര്‍ത്തിയ കാസ്ട്രോ ചിത്രങ്ങള്‍ കാണാന്‍: 

https://goo.gl/FxxHOL

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍