UPDATES

എഡിറ്റര്‍

കഥകള്‍ നിറഞ്ഞ കിടപ്പുമുറി ചിത്രങ്ങള്‍

Avatar

ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ജോണ്‍ താക്ക്‌വ്രേയുടെ ‘മൈ റൂം പ്രൊജക്ട്’ എന്ന വിഭാഗത്തിലെ ചിത്രങ്ങളെല്ലാം ലോകത്തിലെ വിവിധ കിടപ്പുമുറികളുടെതാണ്. 55 രാജ്യങ്ങളിലെ 1200-ഓളം വ്യക്തികളുമായി അവരുടെ കിടപ്പുമുറിയില്‍ വച്ച് നടത്തിയ അഭിമുഖവും ചിത്രങ്ങളുമാണ് ‘മൈ റൂം പ്രൊജക്ട്’-ല്‍ ഉള്ളത്. ആറു വര്‍ഷമെടുത്താണ് ജോണ്‍ ഇത് പൂര്‍ത്തിയാക്കിയത്. ഈ ചിത്രങ്ങളെല്ലാം അവരുടെ കഥകളിലേക്കാണ് നമ്മളെ നയിക്കുന്നത്. വളരെ മനോഹരമായി അടുക്കി, ഒറ്റ ചിത്രങ്ങള്‍കൊണ്ട് തന്നെ ഒരുപാട്‌ കഥകളിലേക്ക് നയിക്കുന്ന രീതിയിലാണ് ജോണിന്റെ ചിത്രങ്ങള്‍.

‘ഓരോ വ്യക്തിയും അവരുടെ കഥകള്‍ പറയുമ്പോള്‍ വ്യത്യസ്തമാണെങ്കിലും
എവിടെയോ അതിനെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച്, ദത്ത്എടുക്കല്‍, പരമ്പരാഗത മൂല്യങ്ങള്‍, ഉള്‍നാടന്‍ പലായനങ്ങള്‍, ആഫ്രിക്കയുടെ ഏകീകരണം അങ്ങനെ പല വലിയ കഥകളും ഒതുക്കി ചെറുതാക്കുകയാണ്’- എന്നാണ് ജോണ്‍ തന്റെ കിടപ്പുമുറിയിലെ ചിത്രങ്ങളെക്കുറിച്ച് പറയുന്നത്.


ഗള്ളി, 29, ഇസ്താബൂളിലെ നടി, തുര്‍ക്കി



ഫഹാ, 20, ബാന്‍ സായ് നാഗത്തിലെ കര്‍ഷക, തായ്‌ലാന്‍ഡ്



മലീക്, 28, ന്യൂയോര്‍ക്ക് സിറ്റിയിലെ രസികന്‍



ബെന്‍, 22, ഡളാസിലെ ചലച്ചിത്ര പഠന വിദ്യാര്‍ത്ഥി



ക്ലവുഡിയ, 24, റിയോ ഡി ജെനീറോയിലെ ആര്‍ക്കേവിസ്റ്റ്, ബ്രസീല്‍



സബ്രീന, 27, ഷാറ്റിലയിലെ നേഴ്‌സറി ടീച്ചര്‍, ലെബനെന്‍



സാഹ്ല, 18, സാംബിയാലിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി, ഖസാക്കിസ്ഥാന്‍



റോയ്‌ക്കോ, 25, ടോക്കിയോയിലെ ഐടി എഞ്ചിനീയര്‍



എലാഹി, 29, ടെഹ്‌റാനിലെ ചിത്രകാരി, ഇറാന്‍

കൂടുതല്‍ കാഴ്ചകള്‍ക്കായിhttp://9gag.com/gag/an1mOzb?ref=fbp

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍