UPDATES

വൈറല്‍

“അടിച്ചു മോനേ!”: മലപ്പുറത്തെ പിക്കപ് വാന്‍ ഡ്രൈവര്‍ക്ക് 10 കോടിയുടെ ലോട്ടറിയടിച്ചു

ഓണം ബമ്പര്‍ നേടിയത് ഒഴൂര്‍ സ്വദേശിയായ കോങ്ങോടി സോമനാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സുഹൃത്തുക്കളുടെ തമാശയുടെ ഭാഗമായാണ് സോമന്‍ അല്‍പ്പം സമയം കോടിപതിയായത് എന്ന് പിന്നീട് വ്യക്തമായി.

കേരള സംസ്ഥാന ലോട്ടറിയുടെ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ മലപ്പുറം പരപ്പനങ്ങാടി സ്വദേശിക്ക്. പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചുഴലി സ്വദേശിയും പിക്കപ്പ് വാന്‍ ഡ്രൈവറുമായ മുസ്തഫക്കാണ് ഓണം ബമ്പര്‍ സമ്മാനമായ 10 കോടിരൂപ അടിച്ചത്. സമ്മാനം നേടിയ ടിക്കറ്റ് ഇന്ന് ഉച്ചയോടെ ഫെഡറല്‍ ബാങ്ക് പരപ്പനങ്ങാടി ബ്രാഞ്ചില്‍ വച്ച് കൈമാറി. പിക്കപ്പ് വാന്‍ ഡ്രൈവറായ മുസ്തഫ ഏറെ കാലമായി സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും സമ്മാനങ്ങള്‍ ഒന്നും ഇതുവരെ കിട്ടിയിരുന്നില്ല. അതിനാല്‍ തന്നെ ബംബര്‍ അടിച്ചപ്പോള്‍ ആദ്യം മുസ്തഫക്ക് വിശ്വാസം വന്നില്ല. പ്രവാസിയായിരുന്ന മുസ്തഫ നാല് വര്‍ഷം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തി പിക്കപ്പ് വാന്‍ വാങ്ങിയത്. ഡ്രൈവര്‍ ജോലിയില്‍ നിന്ന് കാര്യമായ വരുമാനമൊന്നും ലഭിക്കാതെ ബുദ്ധിമുട്ടില്‍ കഴിയുന്ന സമയത്താണ് ഭാഗ്യം തുണക്കുന്നത്.

ഓണം ബമ്പര്‍ ഒന്നാം സമ്മാനം 10 കോടി മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണെന്ന വിവരം ഇന്നലെ ഉച്ചയോഴട തന്നെ അറിഞ്ഞിരുന്നെങ്കിലും മാധ്യമങ്ങള്‍ക്ക് ജേതാവിനെ കണ്ടെത്താനായിരുന്നില്ല. ടിക്കറ്റ് നമ്പര്‍ എ.ജെ 442876നാണ് ഒന്നാം സമ്മാനമായി 10കോടി രൂപ ലഭിച്ചത്. അതേ സമയം വിവിധ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഇന്നലെ മുതല്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെ ഒഴൂര്‍ സ്വദേശിയെ കോടിപതിയാക്കി. ഓണം ബമ്പര്‍ നേടിയത് ഒഴൂര്‍ സ്വദേശിയായ കോങ്ങോടി സോമനാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സുഹൃത്തുക്കളുടെ തമാശയുടെ ഭാഗമായാണ് സോമന്‍ അല്‍പ്പം സമയം കോടിപതിയായത് എന്ന് പിന്നീട് വ്യക്തമായി.

(കടപ്പാട് – മലപ്പുറം ലൈഫ് – malappuramlife.com)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍