UPDATES

പ്രവാസം

കനത്ത മൂടല്‍മഞ്ഞ്; അബുദാബിയില്‍ 69 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

അഴിമുഖം പ്രതിനിധി

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അബുദാബിയില്‍ വാഹനാപകടപരമ്പര. 96 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അബുദാബി അല്‍ ഐന്‍ റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന, ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അല്‍ ഐനിലുള്ള തവാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിസാര പരിക്കേറ്റ 18 പേര്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. പോലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ്‌ പട്രോള്‍സ് വിഭാഗം ഉപമേധാവി ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ്‌ മുബാറഖ് അല്‍ ഖൈലി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

അല്സാദ് സ്വയ്ഹാന്‍ പാലം റൌണ്ട് എബൌട്ടിലാണ് ആദ്യ അപകടം നടന്നത്. സമീപമുള്ള അല്‍ഐന്‍- അബുദാബി പാതയില്‍ രണ്ടാമത്തെ അപകടവും അടുത്തവ ബുസ്മറ പാലത്തിനു സമീപവും നടന്നു. ഒന്നിന് പിന്നില്‍ ഒന്നായി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മൂടല്‍മഞ്ഞുണ്ടായിട്ടും അമിതവേഗത്തില്‍ ഓടിച്ചതും അപകടത്തിന് കാരണമായതെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന്  പാതയില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. സ്വയ്ഹാനിലേക്കുള്ള പാതയിലേക്ക് ഗതാഗതം തിരിച്ചാണ്  തടസ്സമൊഴിവാക്കിയത്. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്തതിനുശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. നിരവധി വാഹനഗളുടെ മുന്‍- പിന്‍ ഭാഗങ്ങളില്‍ സാരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മൂടല്‍ മഞ്ഞിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് വര്‍ഷം മുമ്പ് അബുദാബി-ദുബൈ ദേശീയ പാതയില്‍  കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ 250 ഓളം വാഹനങ്ങളാണ് ഒരേ സമയം കൂട്ടിയിടിച്ചത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍