UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ല, പ്രതികരിച്ചത് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലെന്നും പിണറായി

ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലല്ല ഗൂഢാലോചനയെ കുറിച്ച് പറഞ്ഞത്. ഒരു പത്രത്തില്‍ ഗൂഢാലോചനയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്ത കണ്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടില്ല. മാദ്ധ്യമങ്ങള്‍ ഗൂഢാലോചന അന്വേഷിക്കേണ്ടെന്നാണ് പറഞ്ഞത്. അത് പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. പ്രതികളെ എല്ലാം ഇപ്പോള്‍ പിടികൂടിയിരിക്കുന്നു. ഇതുവരെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലല്ല ഗൂഢാലോചനയെ കുറിച്ച് പറഞ്ഞത്. ഒരു പത്രത്തില്‍ ഗൂഢാലോചനയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്ത കണ്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. കാള പെറ്റെന്ന് കേട്ടപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കയറെടുക്കരുതായിരുന്നെന്നും ഇത് സംബന്ധിച്ച ചെന്നിത്തലയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടി പിണറായി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശദീകരണം:
സംഭവത്തില്‍ ഗൂഡാലോചന ഇല്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയെ പോലുള്ള ഒരാള്‍ കാള പെറ്റു എന്ന് കേട്ടപ്പോള്‍ കയര്‍ എടുക്കാന്‍ പാടില്ല. എന്താണ് സംഭവിച്ചത്? ഞാന്‍ ദീപികയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയാണ്. അന്ന് സ്റ്റേജില്‍ എനിക്കൊരു പത്രം കിട്ടുന്നു. ആ പത്രത്തില്‍ ഗൂഢാലോചന ഇല്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഞാന്‍ പറഞ്ഞു ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കാണുന്നു. എനിക്ക് ഔദ്യോഗികമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതല്ല അത്. പക്ഷെ നിങ്ങള്‍ ആര്, മാധ്യമങ്ങള്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന് പുറപ്പെടരുത്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കട്ടെ. പൊലീസ് അന്വേഷിച്ച് കാര്യങ്ങള്‍ പുറത്തുകൊണ്ടുവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍