UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയ വനിത കമ്മീഷന്‍ ബിജെപിയുടെ സ്വകാര്യ സ്വത്താണോയെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ദേശീയ വനിതാ കമ്മീഷന്‍ ബിജെപിയുടെ സ്വകാര്യ സ്വത്താണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. തിരഞ്ഞെടുപ്പിന് ശേഷം പിണറായിയിലും സമീപപ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി ഉണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് ദേശീയ വനിതാ കമ്മീഷന്‍ കണ്ണൂരില്‍ സന്ദര്‍ശനം നടത്തിയത്.

പിണറായില്‍ സന്ദര്‍ശനത്തിനെത്തിയ ദേശീയ വനിതാ കമ്മീഷന്‍ സിപിഎം പ്രവര്‍ത്തകരെ കാണുവാന്‍ വിസമ്മതിച്ചെന്നും പിണറായി കുറ്റപ്പെടുത്തി. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ മാത്രം സന്ദര്‍ശനം നടത്തിയ കമ്മീഷന്‍ തീര്‍ത്തും പക്ഷപാതപരമായാണ് പെരുമാറിയത്. 

നേരത്തെ പിണറായിയില്‍ എത്തിയ കമ്മിഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം അക്രമങ്ങള്‍ കേരളത്തിന് തന്നെ ലജ്ജാകരമാണെന്നും, അക്രമസംഭവങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്നും പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം വന്നിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍