UPDATES

അടിയന്തിര എൽഡിഎഫ് ഉടൻ; ഹർത്താലിന് നീക്കം

അഴിമുഖം പ്രതിനിധി

ബജറ്റവതരണത്തിനിടെ ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. പുറത്തെ സമരം അവസാനിപ്പിക്കാനിരിക്കെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചതെന്നും പിണറായി പറഞ്ഞു. സഭയിൽ ബജറ്റവതരണമല്ല ലഡുവിതരണമാണ് നടന്നതെന്നും പിണറായി പരിഹസിച്ചു. സ്പീക്കര്‍ സഭയില്‍ വരികയോ സഭാനടപടികള്‍ ആരംഭിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ബജറ്റ് സാങ്കേതികമായി അവതരിപ്പിച്ചു എന്ന് പറയാനാവില്ലെന്നും പിണറായി വ്യക്തമാക്കി.

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തിര ഇടത് മുന്നണി യോഗം ഉടൻ ചേരും. ബജറ്റിനിടെ 20ഓളം മുന്നണി എംൽഎമാർക്ക് പരിക്കേറ്റിരുന്നതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ വ്യക്തമാക്കിയിരുന്നു. എംഎൽഎമാരെ കയ്യേറ്റം ചെയ്ത് ഒരു മൂലക്കിരുന്ന് മാണി എന്തോ ഒന്ന് വായിച്ചു എന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധം തിരുവനന്തപുരത്ത് ഇപ്പോഴും തുടരുകയാണ്. പ്രതിഷേധം നടത്തുന്നവരുടെ അടുത്ത് ഇടത് നേതാക്കൾ എത്തിയിട്ടുണ്ട്. പരിക്കേറ്റ എംഎൽഎമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തേക്കും.

അതിനിടെ സംഘർഷത്തിൽ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. കല്ലേറിലാണ് പോലീസുകാരന് പരിക്കേറ്റത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍