UPDATES

പികെ സുധീറിന്‍റെ നിയമന വിവരം താന്‍ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി 

ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച ഇപി ജയരാജനെ വീണ്ടും വെട്ടിലാക്കി നിയമസഭയില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍.

കെഎസ്ഐ എംഡിയായി പികെ സുധീറിനെ നിയമിച്ച വിവരം താന്‍ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു. നിയമന വിവരങ്ങള്‍ അടങ്ങിയ ഫയല്‍ തന്‍റെ പരിഗണനനയില്‍ വന്നിട്ടില്ല. നിയമന വിവാദം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നും മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം എന്നുമുള്ള പ്രതിപക്ഷത്തന്‍റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇത്തരം നിയമനങ്ങള്‍ മുഖ്യമന്ത്രി അറിയണം എന്ന് നിര്‍ബന്ധമില്ല, വകുപ്പ് മന്ത്രി മാത്രം അറിഞ്ഞാല്‍ മതി. ബന്ധു നിയമന വിവാദം ഉയര്‍ന്നു വന്നപ്പോള്‍ പറഞ്ഞ അതെ നിലപാട് ഇപ്പോള്‍ നിയമസഭയ്ക്കുള്ളിലും മുഖ്യമന്ത്രി ആവര്‍ത്തിച്ചിരിക്കുകയാണ്.

വിജിലന്‍സ് ഡയറക്റ്ററുമായി താന്‍ രഹസ്യ കൂടിക്കാഴ്ച്ച നടത്തി എന്ന ആരോപണം തെറ്റാണ്. ഏതുദ്യോഗസ്ഥനും മുഖ്യമന്ത്രിയെ വന്നു കാണാം. അതില്‍ ഒരു രഹസ്യ സ്വഭാവവും ഇല്ല. അത്തരം ആരോപണങ്ങള്‍ ഉന്നയിക്കേണ്ട ആവശ്യമില്ല. മനസാക്ഷിയുടെ പേരില്‍ കടിച്ചുതൂങ്ങി കിടക്കുന്ന ഭരണമല്ല ഇടതുപക്ഷത്തിന്റെത്. തെറ്റ് കണ്ടാല്‍ നടപടി സ്വീകരിക്കും. അദ്ദേഹം പറഞ്ഞു.

ബന്ധു നിയമന വിവാദത്തില്‍ മാധ്യമങ്ങളും പ്രതിപക്ഷവും തന്നെ വേട്ടയാടുകയായിരുന്നു എന്നും നിയമനങ്ങള്‍ നടത്തിയത് ചട്ടങ്ങള്‍ പാലിച്ചാണ് എന്നും   ഇപി ജയരാജന്‍ അല്‍പ്പസമയങ്ങള്‍ക്ക് മുമ്പ് സഭയില്‍ നടത്തിയ പ്രസ്ഥാവനയില്‍ പറഞ്ഞിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍