UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയും കെജ്രിവാളും കൂടിക്കാഴ്ച നടത്തി

സൗഹൃദ സന്ദര്‍ശനമെന്നു കെജ്രിവാള്‍, രാഷ്ട്രീയവും സംസാരിച്ചെന്നു പിണറായി

കേരള മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ കേരള ഹൗസില്‍ ആയിരുന്നു ഇരു മുഖ്യമന്ത്രിമാരും ഒരുമിച്ചു കണ്ടത്. സൗഹൃദസന്ദര്‍ശനമായിരുന്നുവെന്നു കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ ചില രാഷ്ട്രീയകാര്യങ്ങളും തങ്ങള്‍ സംസാരിച്ചെന്നാണു പിണറായി വിജയന്‍ മാധ്യമങ്ങളോടു പറഞ്ഞത്. ഒട്ടേറെ വിഷയങ്ങള്‍ സംസാരിച്ചെന്നും അതില്‍ രാഷ്ട്രീയവുമുണ്ടായിരുന്നുവെന്നാണ് പിണറായി പറഞ്ഞത്. ബിജെപിയെ ശക്തമായി നേരിടാന്‍ മതനിരപേക്ഷ ശക്തികള്‍ ഒന്നിക്കണമെന്നും ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ ആശ്രയിക്കാന്‍ കഴിയില്ലെന്നും പിണറായി മാധ്യമങ്ങളോടു പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെ ബിജെപിയിലേക്കു പോകുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഡല്‍ഹി സര്‍ക്കാരിനെതിരേ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെയും പിണറായി അപലപിച്ചു.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍