UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുധീരന്‍ അബ്കാരികളുടെ മാനസപുത്രന്‍: പിണറായി

അഴിമുഖം പ്രതിനിധി

കെ പി സി സി പ്രസിഡന്റ് തൃശൂരിലെ അബ്കാരികളുടെ മാനസപുത്രനാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ലാവലിന്‍ കേസില്‍ പിണറായി പ്രതികരിക്കണം എന്നാവശ്യപ്പെട്ട് സുധീരന്‍ എഴുതിയ കത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അബ്കാരി ബിനിസുകാരനായ ഹിറ്റ്‌സ് മധുവിന്റെ കാറിലാണ് സുധീരന്‍ സഞ്ചരിക്കുന്നത്. സുധീരന്റെ ഭാര്യാ സഹോദരന്‍ ബാറിന്റെ പാര്‍ട്ട്ണറാണ്. സുധീരന്റെ ഭാര്യയുടെ ചേച്ചിയുടെ ഭര്‍ത്താവിന് ഒറ്റപ്പാലത്ത് ബാറുണ്ടായിരുന്നുവെന്നും പിണറായി പറഞ്ഞു. എന്നാല്‍ ഭാര്യയുടെ സഹോദരന്‍ ബാറിന്റെ പാര്‍ട്ണര്‍ ആണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് സുധീരന്‍ പറുന്നത്. സുധീരന്റെ നിലപാടുകള്‍ പൊള്ളത്തരമാണെന്നും പിണറായി പരിഹസിച്ചു.

ലാവലിന്‍ കേസിനെ ഭയക്കുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. കേസിലെ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടയാളാണ്‌ താന്‍. താന്‍ ഒരു കേസിലും പ്രതിയല്ലെന്നും വിശദമായ വാദം കേട്ടശേഷമാണ് കോടതി കേസ് അവസാനിപ്പിച്ചതെന്നും പിണറായി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍