UPDATES

വി.എസിന് എതിരായ തിരക്കഥയുടെ അവസാനരംഗങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്-സി ആര്‍ നീലകണ്ഠന്‍

സി ആര്‍ നീലകണ്ഠന്‍

ആസൂത്രിതമായി വളരെ കാലമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഒരു തിരക്കഥയുടെ അവസാന രംഗങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

വി എസിനെപ്പോലൊരാള്‍ ഈ പാര്‍ട്ടിക്ക് യോജിച്ചതല്ലെന്ന് സിപിഎം തീരുമാനിച്ചിട്ട് കൊല്ലം കുറെയായി. വി എസ് കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന 2006 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം കൊടുക്കുന്നതുമായി ബന്ധപ്പെട്ടു തന്നെ ഈ പ്രശ്‌നങ്ങള്‍ തുടങ്ങിയതാണ്. എന്താണ് പാര്‍ട്ടിക്ക് അദ്ദേഹം യോജിക്കാത്തവനാകുന്നത്? വി എസ് ജനങ്ങളുുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നു എന്നതുതന്നെയാണ് പാര്‍ട്ടിയുടെ പ്രശ്‌നം. പക്ഷെ അവര്‍ അതിനെ സംഘടന പ്രശ്‌നമാക്കി അവതരിപ്പിക്കുകയാണ്. പാര്‍ട്ടിക്ക് നിലപാടുകളിലാത്ത ജനകീയ പ്രശ്‌നങ്ങളില്‍, അത് മണ്ണിന്റെയും പെണ്ണിന്റെയും വെള്ളത്തിന്റെയും ഭൂമിയുടെയുമൊക്കെ പ്രശ്‌നങ്ങളാണ്, അതില്‍ വി എസ് ഇടപെടുകയും അദ്ദേഹത്തിന്റെതായ നിലപാടുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതൊക്കെയാണ് പാര്‍ട്ടി അദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണമാക്കുന്നതും.

ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ അവര്‍ക്കിനിയതിന് കഴിയില്ല. പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയാണ്. ആ പദവിയില്‍ നിന്ന് മാറിയാല്‍ പിന്നെ സംഘടനയ്ക്കുമേല്‍ പിണറായിക്ക് പിടി ഉണ്ടാകില്ല. ഒരു പക്ഷേ കേന്ദ്രത്തിലും മാറ്റങ്ങളുണ്ടാകും. സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായി വരാം. അങ്ങനെ വരികയും വി എസ് ഇവിടെ ഉണ്ടാവുകയും ചെയ്താല്‍ പിണറായിക്കുള്ള ഹോള്‍ഡ് നഷ്ടമാകും. തനിക്ക് ഹോള്‍ഡ് ഉള്ള സമയത്തു തന്നെ വി എസിനെ ഇല്ലാതാക്കാനാണ് പിണറായി ലക്ഷ്യമിടുന്നത്. അതാണ് അവരുടെ അജണ്ടയും. ആ അജണ്ട ഇപ്പോള്‍ നടപ്പിലാക്കിയില്ലെങ്കില്‍ പിന്നെ നടക്കണമെന്നില്ല. ഇനിയൊരു പക്ഷേ എനിക്ക് ഇങ്ങനെയൊരു അവസരം കിട്ടില്ലെന്ന് പിണറായി പറയേണ്ടി വന്നതു വളരെ സത്യസന്ധമായി തന്നെയാണ്. വി എസിനെ ഒഴിവാക്കി, ഒരു ബൈ ഇലക്ഷനിലൂടെ വിജയിച്ച് പിണറായിയെ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആക്കുകയാണ് ഈ അജണ്ടയുടെ അവസാനലക്ഷ്യം. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍