UPDATES

നിശബ്ദത വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കും; പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി

വര്‍ഗീയതയ്‌ക്കെതിരെ ഉറച്ച നിലപാടുകളെടുക്കേണ്ടവര്‍ പുലര്‍ത്തുന്ന നിശബ്ദത അപകടകരമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഈ മൗനം വര്‍ഗീയതയ്ക്കുള്ള പ്രോത്സാഹനത്തിനു തുല്യമാണെന്നും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കേണ്ടവര്‍ നിശബ്ദത പാലിക്കുന്നത് ആശങ്കയുളവാക്കുന്നതാണ് നിശബ്ദത പാലിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാണ്. മതവിശ്വാസവും വര്‍ഗീയതയും രണ്ടും രണ്ടാണ്. മതവിശ്വാസികളെ വര്‍ഗീയവാദിയായി ആരും കാണുന്നില്ല. വിശ്വാസികള്‍ക്ക് സ്വന്തം വിശ്വാസം പിന്തുടരാനുള്ള സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാന്‍ സിപിഐഎം മുന്നില്‍ തന്നെയുണ്ട്.  വര്‍ഗീയതക്കെതിരെ സിപിഐ എമ്മിന് ഉറച്ച നിലപാടുണ്ട്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ മുന്നണി പോരാളിയായി സിപിഐഎം എന്നുമുണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍