UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവടകേന്ദ്രങ്ങളായെന്ന് മുഖ്യമന്ത്രി

ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കച്ചവട സ്ഥാപനങ്ങളായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അംഗീകരിക്കാനാകില്ലെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഇത് സംബന്ധിച്ച് പരാതിപ്പെടാന്‍ ആരും തയ്യാറാകുന്നില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ മാനേജ്‌മെന്റുകളാണ് ഈ കൊള്ളപ്പിരിവില്‍ നിന്നും വിട്ടുനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവരും ഈ ദുഷ്പ്രവണത ആരംഭിച്ചിട്ടുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. കോഴിക്കോട് ദേവഗിരി കോളേജിന്റെ വജ്രജൂബിലി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍