UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രിസഭാംഗങ്ങളുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി

അഴിമുഖം പ്രതിനിധി

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ച് മന്ത്രിമാരുടെ പട്ടിക കൈമാറി. മന്ത്രിമാരുടെ വകുപ്പുകള്‍ സത്യപ്രതിജ്ഞയ്ക്കുശേഷം പ്രഖ്യാപിക്കുമെന്ന് ഗവര്‍ണറെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് പിണറായി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുമ്പുള്ള ഭരണഘടനപരമായ കര്‍ത്തവ്യമാണ് ഗവര്‍ണര്‍ക്ക് മന്ത്രിമാരുടെ പട്ടിക കൈമാറുകയെന്നത്.

ഇന്നുവൈകുന്നേരം നാല് മണിക്കാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എല്‍ഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. അമ്പതിനായിരത്തിലേറെ പേര്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കും.

മുഖ്യമന്ത്രിയടക്കം 19 അംഗ മന്ത്രിസഭയ്ക്കാണ് ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഡോക്ടര്‍ തോമസ് ഐസക്, ഇപി ജയരാജന്‍, ജി സുധാകരന്‍, എ കെ ബാലന്‍, ജെ മെഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, എസി മൊയ്തീന്‍, പ്രൊഫസര്‍ സി രവീന്ദ്രനാഥ്, ഡോക്ടര്‍ കെടി ജലീല്‍ എന്നിവര്‍ സിപിഐഎമ്മില്‍ നിന്നും ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, കെ രാജു, പി തിലോത്തമന്‍ എന്നിവര്‍ സിപിഐയില്‍ നിന്നും ജെഡിഎസില്‍ നിന്ന് മാത്യു ടി തോമസും എന്‍സിപിയില്‍ നിന്ന് എകെ ശശീന്ദ്രനും കോണ്‍ഗ്രസ് എസില്‍ നിന്ന് കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

കേരളത്തിന്റെ 22-ാമത്തെ മന്ത്രിസഭയാണിത്. പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ 12-ാമത്തെ മുഖ്യമന്ത്രിയുമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍