UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെല്‍കൃഷിയും പുലിമുരുകനും; ഇത്രയ്ക്കു ചീപ്പ് ആണോ പിണറായി വിമർശകർ? നെല്‍കൃഷിയും പുലിമുരുകനും; ഇത്രയ്ക്കു ചീപ്പ് ആണോ പിണറായി വിമർശകർ?

56 ഹെക്ടര്‍ ഭൂമിയില്‍ വിത്തിറക്കി കൃഷി ചെയ്യാന്‍ പോകുന്നത് അന്നാട്ടിലെ കര്‍ഷകരാണ്; പിണറായി വിജയനോ സുനില്‍ കുമാറോ കോടിയേരിയോ അല്ല- റിബിന്‍ കരീം എഴുതുന്നു

സാജു കൊമ്പന്‍

സാജു കൊമ്പന്‍

റിബിന്‍ കരീം

കമ്മ്യൂണിസത്തില്‍ കാല്‍പനികയുടെ വിഷം കലക്കിയവര്‍ നടത്തുന്ന പ്രചണ്ഡമായ രണ്ടു പ്രചരണങ്ങള്‍ ഒരേ ദിവസം കണ്ട് കണ്ണ് തള്ളി ഇരിക്കുന്ന വേളയില്‍ യാതൊരു നിവൃത്തിയും ഇല്ലാതെ ചിലത് കുറിക്കേണ്ടി വന്നതാണെന്ന് ആമുഖമായി പറഞ്ഞു കൊള്ളുന്നു! ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാക്കി, പദ്ധതിക്കായി ഏറ്റെടുത്ത് പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ദിവസമാണ്; പദ്ധതി പ്രദേശത്ത് കൃഷി ഇറക്കുമെന്ന് സര്‍ക്കാര്‍ മുമ്പേ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 40 ഹെക്ടര്‍ പ്രദേശത്താണ് കൃഷി നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഉത്ഘാടന ചടങ്ങിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോട് കൂടി ക്ഷീരം പണ്ടേ അലര്‍ജിയുള്ള എന്നാല്‍ ചോര കുടിച്ചു ഭ്രാന്ത് മാറാത്ത ചിലര്‍ ആ ചിത്രത്തില്‍ പിണറായി വിജയനും സുനില്‍ കുമാറും അടങ്ങുന്ന മന്ത്രിമാര്‍ വരമ്പത്തു നിന്ന് വിത്ത് വിതച്ചതിന്റെ സാമാന്യ മര്യാദയെ ചൊല്ലി പുതിയ വിവാദങ്ങള്‍ക്കു തുടക്കമിട്ടു.

രാഷ്ട്രീയം എന്ന് പറയുന്നത് നിലപാടുകളുടെ സമഗ്രതയാണ് എന്ന് തന്നെ കരുതുന്നു. വരമ്പില്‍ നിന്നും പാടത്തിറങ്ങി ചെളിയില്‍ കുളിച്ചു തിരിച്ചു കയറിയാലേ ജനപ്രിയ രാഷ്ട്രീയ നേതാവിനുള്ള അര്‍ജുന അവാര്‍ഡ് ലഭിക്കൂ എന്നാണെങ്കില്‍ അതെത്ര മാത്രം ഗിമ്മിക്കിനെ പ്രണയിക്കുന്ന ഒരു ജനത ആയിരിക്കണം?

ഭൂമിയിലെ രാജാക്കന്മാര്‍, ദി കിംഗ് മുതല്‍ അടുത്ത കാലത്തിറങ്ങിയ എബിസിഡി വരെയുള്ള അരാഷ്ട്രീയ പതിപ്പ് സിനിമകളിലെ ശ്രദ്ധേയമായ ഒരു കോമണ്‍ സീക്ച്വല്‍ ഉണ്ട്; തെരുവ് പയ്യന്റെ മൂക്ക് പിഴിഞ്ഞ് കൊടുത്ത് ഒടുക്കം ഡെറ്റോളില്‍ കുളിക്കുന്ന രംഗം അതിന്റെ ഗന്ധത്തെ കുറിച്ച് ഒരു ദുഷിപ്പ് വേറെയും.

ജനങ്ങള്‍ക്കിടയില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയായി നിലനിര്‍ത്തുക എന്നതാണ് സിപിഎമ്മിനെ സംബന്ധിച്ച് പ്രധാനം. ആ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാര്‍ അതിന്റെ കാവലാളായും നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അവിടെ 56 ഹെക്ടര്‍ ഭൂമിയില്‍ വിത്തിറക്കി കൃഷി ചെയ്യാന്‍ പോകുന്നത് അന്നാട്ടിലെ കര്‍ഷകരാണ്; പിണറായി വിജയനോ സുനില്‍ കുമാറോ കോടിയേരിയോ അല്ല. അത്തരം ഒരു അവസരത്തിന് പശ്ചാത്തലമൊരുക്കുക, അതിനായുള്ള നയങ്ങള്‍ രൂപീകരിക്കുക, കര്‍ഷകരെ കൂടുതല്‍ ശക്തമായി കാര്‍ഷികോദ്പ്പാദനത്തിനു പ്രേരിപ്പിക്കുക എന്നതു തന്നെയാവണം ദീര്‍ഘവീക്ഷണമുള്ള ഒരു മുന്നണിയുടെ ലക്ഷ്യം. അതല്ലാതെ ആദിവാസി സ്ത്രീകളോടൊപ്പം നൃത്തം ചെയ്ത് അവരുടെ ഭൂമി കയ്യടക്കി വെച്ചാസ്വദിക്കുന്ന സ്വന്തം അണിയെ പറയാനറയ്ക്കുന്ന തെറി വിളിക്കുകയും ആദര്‍ശധീരന്‍ ആണെന്ന് സ്വയം മേനി പറയുകയും ചെയ്യുന്ന വലതുപക്ഷ നേതാക്കളുടെ പൊറാട്ടു നാടകം അതേപടി ഇപ്പുറത്ത് കളിക്കാനും ആളുണ്ടായാല്‍ ഇടതും വലതും തമ്മില്‍ പിന്നെന്തു വിത്യാസം?

മണിക്കൂറുകള്‍ വ്യത്യാസത്തില്‍ വന്ന രണ്ടാമത്തെ ആരോപണം പുലിമുരുകന്‍ എന്ന ചിത്രത്തിന് പിണറായി വിജയന്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതും അത് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ അച്ചടിച്ച് വന്നതുമാണ്. ധൈഷണികവും വൈകാരികവുമായ പാപ്പരത്തം (Intellectual and emotional bankruptcy), വിമര്‍ശനം എന്ന പേരില്‍ കണ്‍വെര്‍ട്ട് ചെയ്യപ്പെടുന്ന മാജിക്കല്‍ റിയലിസം കണ്ട് ഗാബോ പോലും ഞെട്ടിക്കാണണം. നഗ്‌നയാഥാര്‍ത്ഥ്യങ്ങളെ തലകീഴായി തൂക്കിയിട്ടവതരിപ്പിക്കുന്ന ആ അപാരകരങ്ങള്‍ക്കു മുന്നില്‍ ഒരു എളിയ വായനക്കാരന്റെ പ്രണാമം.

മോഹന്‍ലാല്‍ എന്ന മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ ഏറ്റവും പവര്‍ഫുള്ളായ ക്രൗഡ് പുള്ളറുടെ സാന്നിധ്യം മുതല്‍ മാന്‍ വേഴ്‌സസ് ടൈഗര്‍ ഫൈറ്റിന്റെ രംഗവിസ്മയങ്ങള്‍ വരെ സംസ്ഥാനം മുഴുവന്‍ സംസാരവിഷയമായ ഒരു ചിത്രം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തിയേറ്ററില്‍ പോയി കാണുകയും നല്ല അഭിപ്രായം പങ്കു വെക്കുകയും ചെയ്യുന്നു; ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് താന്‍ എന്ന് അദ്ദേഹം മുഖ്യമന്ത്രി ആയ അവസരത്തില്‍ പത്രങ്ങളില്‍ വന്നിരുന്നു. തമിഴ് ആക്ഷന്‍ ചിത്രങ്ങള്‍ അദ്ദേഹത്തിന് ഇഷ്ടമാണ്. പുലിമുരുകനും ഇഷ്ടമായി എന്ന് പടം കണ്ടിറങ്ങിയപ്പോള്‍ പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ കാര്യങ്ങള്‍ ചിത്രത്തിന്റെ പരസ്യക്കാര്‍ അവര്‍ക്ക് അനുകൂലമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരു മാധ്യമ സ്ഥാപനം എന്ന നിലയില്‍ നിലനില്‍പ്പിന് സാമ്പത്തിക ഭദ്രതയും ആവശ്യമാണെന്നിരിക്കെ ഇത്തരം ഒരു പരസ്യത്തിന്റെ പേരില്‍ മുഖ്യമന്ത്രിയും ദേശാഭിമാനിയും പ്രതികളാകുന്നതിന്റെ നീതിശാസ്ത്രം മനസ്സിലാകുന്നേ ഇല്ല. ഇമ്മാതിരി നീതി പുലരുന്നത് കാണാന്‍ മേലാഞ്ഞിട്ടായിരിക്കും പുള്ളിക്കാരി കണ്ണടച്ചിരിക്കുന്നത്.

മനോരമ മുതല്‍ മാതൃഭൂമി വരെ ഒട്ടു മിക്ക പത്രങ്ങളുടെയും വരുമാന മാര്‍ഗം തന്നെയാണ് സിനിമ. ഒരു പത്രസ്ഥാപനം മുന്നോട്ടു പോകണമെങ്കില്‍ ഇത്തരം ചില സാമ്പത്തിക സോഴ്‌സുകള്‍ കൂടി ആവശ്യമാണ്. ഒരു മാസത്തെ ശമ്പളം എങ്ങാനും ഒരു ജീവനക്കാരന് മുടങ്ങി എന്ന് വാര്‍ത്ത വന്നാല്‍ ഇതേ വിമര്‍ശകരുടെ രൂപം അടിമുടി മാറും.

സംഘപരിവാര്‍ അധികാരത്തിലേറാന്‍ വേണ്ടി മാധ്യമങ്ങളെ ഉപയോഗിച്ച വിധം നമുക്ക് സുപരിചിതമാണ്. മാറിയ കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ ക്രിസ്തുവിനു മുന്‍പുള്ള കാലത്തിരുന്ന് അഡ്രസ്സ് ചെയ്താല്‍ അവര്‍ നാളെ നിങ്ങളെ തേടിയും വരും. അന്നേരം ഒരു കമ്മ്യുണിസ്റ്റുകാരന്‍ എങ്കിലും ബാക്കി ഇരിക്കണമെങ്കില്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലിരുന്ന് പിണറായി വിജയനെ പുലിമുരുകന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കി മാറ്റിയവര്‍ തിരിച്ചറിഞ്ഞാല്‍ നന്ന്.

E=MC2 എന്ന സമവാക്യമെഴുതിയ ഐന്‍സ്‌റ്റൈന്‍ സമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ടല്ല അതെഴുതിയത്. ആ ശാസ്ത്രജ്ഞന്റെ പ്രവൃത്തി അനാസക്തമായ പ്രവൃത്തിയായിരുന്നു. അതുപോലെ ‘നളിനി’ എഴുതിയ കുമാരനാശാന്‍ ഒരു സമൂഹത്തെയും മുന്നില്‍ കണ്ടില്ല. പക്ഷെ ‘നളിനി’യും ഐന്‍സ്‌റ്റൈന്റെ സമവാക്യവും സമൂഹത്തിനു പ്രയോജനപ്രദങ്ങളായി. കലാകാരന്റെയും ശാസ്ത്രകാരന്റെയും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ലക്ഷ്യവുമില്ല. അവ രൂപംകൊണ്ടു കഴിയുമ്പോള്‍ പ്രയോജനപ്രദമാവുന്നു; അത്രേയുള്ളൂ. ലക്ഷ്യം വന്നാല്‍ കലാസൃഷ്ടി തകരും. ഉദാഹരണങ്ങള്‍: ‘അങ്കിള്‍ ടോംസ് കാബിന്‍,’ നെരൂദയുടെ പ്രചരണാത്മകങ്ങളായ കാവ്യങ്ങള്‍, ‘ദുരവസ്ഥ.’ സമൂഹത്തെ മുന്നില്‍ക്കാണുമ്പോള്‍ ‘ഐഡിയോളജി’ ജനിക്കുന്നു. ഐഡിയോളജി പ്രതിബദ്ധതയുണ്ടാക്കുന്നു. അതു വരുമ്പോള്‍ കലാസൃഷ്ടിക്കു ദോഷം വരുന്നു. (ടോയന്‍ബിയുടെ ആശയം).

ചരിത്രകാരനായ അര്‍നോള്‍ഡ് ടോയന്‍ബിയുടെ ഈ ആശയത്തെ പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ എന്റെ യോജിപ്പ് ‘ഐഡിയോളജിയുടെ ജനനത്തെക്കുറിച്ച് പറയുന്നിടത്താണ്. സമൂഹത്തെ മുന്നില്‍ കാണുമ്പോഴാണ് ഐഡിയോളജി ഉണ്ടാകുന്നത്. തീര്‍ച്ചയായും ഒരു മാര്‍ക്സ്സിറ് നേതാവിന് സമൂഹത്തെ പിന്തള്ളി മുന്നോട്ടു പോകാനാവില്ല, ജെനറല്‍ കംപാട്‌മെന്റ് സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ പത്രക്കാരെ വിളിച്ചറിയിക്കുന്നവര്‍ക്കു മാത്രം കയ്യടിച്ചു ശീലമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പാകത്തില്‍ ഒന്നും ആറന്മുളയില്‍ സംഭവിച്ചിട്ടില്ല, അല്ലെങ്കില്‍ ആറന്മുളയില്‍ മുഖ്യമന്ത്രി തുടക്കം കുറിച്ചിരിക്കുന്ന സംരംഭത്തിന്റെ വ്യാപ്തി തിരിച്ചറിയാന്‍ മാത്രം ഈ നിത്യ വിമര്‍ശകരുടെ തലച്ചോറ് വളര്‍ന്നിട്ടില്ല.

അടിസ്ഥാന വര്‍ഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതിനു തന്നെയായിരിക്കണം ഇടതുപക്ഷം മുഖ്യമായും ഊന്നല്‍ നല്‍കേണ്ടത്. അടിസ്ഥാനവര്‍ഗങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗം എന്ന നിലയ്ക്കും അതുവഴി സ്വന്തം വര്‍ഗാടിത്തറ വിപുലമാക്കുന്നതിനുള്ള മാര്‍ഗം എന്ന നിലയ്ക്കും ജനാധിപത്യ വിപ്ലവത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ പശ്ചാത്തലത്തില്‍ നിന്നു വേണം വികസനം നിര്‍വചിക്കേണ്ടത്; വര്‍ഗപരമായ മാനങ്ങള്‍ ഉള്ള ഒന്ന് എന്ന നിലയ്ക്ക് വേണം അതിനെ കാണേണ്ടതും.

ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ രൂപകങ്ങളെയും വാര്‍പ്പുമാതൃകകളെയും സൃഷ്ടിക്കുന്നതിനെപ്പറ്റി ‘മാസ് കമ്യൂണിക്കേഷന്‍ ആന്റ് സൈക്കോളജി’ എന്ന പ്രബന്ധത്തില്‍ ഉംബര്‍ട്ടോ എക്കോ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇങ്ങനെയാണ്: ഒരേ കാര്യം പലതവണ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെ കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ അബോധതലത്തില്‍ ഒരു ‘സബ് ലിമിനല്‍ ക്യൂസ്’ ഉണ്ടാകുന്നു. ഉദാഹരണമായി ഒരു സിനിമയില്‍ നാം വില്ലന്‍ കഥാപാത്രത്തെ കാണുന്നു. കറുത്ത നിറം, കുറിയ രൂപം, ചുവന്ന കണ്ണുകള്‍, കഷണ്ടി തുടങ്ങിയവയാണ് ആ വില്ലന്റെ രൂപമെന്ന് കരുതുക. തുടര്‍ന്ന് നിരവധി സിനിമകളില്‍ ഇതേ വില്ലന്‍ കഥാപാത്രത്തെ ഇതേ രൂപത്തില്‍ കാണുന്നുവെങ്കില്‍ നമ്മുടെ മനസ്സില്‍ ‘വില്ലന്‍’ എന്നതിന്റെ പ്രതീകമായി ആ കഥാപാത്രം മാറും. പിന്നീട് ഇതേ രൂപസാദൃശ്യമുള്ള, വില്ലത്തരമൊന്നുമില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരനെ കാണുമ്പോള്‍ നാം പെട്ടെന്ന് ചിന്തിക്കുക ‘ഇയാളൊരു വില്ലനാണല്ലോ’ എന്നായിരിക്കും.

കേരളത്തിലെ മാധ്യമ തമ്പുരാക്കന്മാരുടെ പിണറായി വിരോധത്തിന്റെ ബാക്കി പത്രമാണ് പലരും സോഷ്യല്‍ മീഡിയയില്‍ ക്രിട്ടിസിസം എന്ന പേരില്‍ ഒമിറ്റ് ചെയ്തു വെക്കുന്നത് എന്ന സത്യം മറന്നു കൂടാ. ഇത്രമാത്രം കെട്ടുകഥകള്‍ പത്രങ്ങള്‍ സംഘടിതമായി മെനഞ്ഞു പ്രചരിപ്പിച്ച മറ്റൊരനുഭവം മലയാളിയ്ക്ക് അപരിചിതമാണ്. കേവലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവോ മുഖ്യമന്ത്രി പദം വഹിക്കുന്നു എന്നതോ മാത്രമല്ല അപവാദപ്പിറവിയ്ക്ക് കാരണം. അപവാദത്തിന്റെ അടിസ്ഥാനം ചെത്തുതൊഴിലാളിയുടെ മകന്‍ അങ്ങനെ വളരേണ്ടെന്ന സവര്‍ണ നിശ്ചയം തന്നെയാണ്. ആരോപണങ്ങള്‍ നിര്‍മ്മിക്കുന്നവരുടെ, തൊണ്ടതൊടാതെ വിഴുങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ, ഒന്ന് തകരുമ്പോള്‍ മറ്റൊന്നിനുവേണ്ടി തലപുകയ്ക്കുന്നവരുടെ, കേസിന്റെ ഗതിവിഗതികള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരുടെ സാമൂഹ്യപശ്ചാത്തലം നിശിതമായ വിചാരണയര്‍ഹിക്കുന്നു.

പൊതുബോധത്തിന്റെ മറവില്‍ ഫ്യൂഡല്‍ വരേണ്യത വില്‍ക്കാനിറങ്ങുന്ന ഫെയര്‍ ആന്റ് ലൗലി മാധ്യമ പ്രവര്‍ത്തനം നിര്‍വചിക്കുന്ന അളവുകോലുകള്‍ക്ക് നിന്നുകൊടുക്കേണ്ടതില്ലെന്ന് ദൃഢനിശ്ചയം ചെയ്തതിന്റെ ക്‌ളൈമാക്‌സ് ആണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ ത്രസിപ്പിക്കുന്ന തെരഞ്ഞെടുപ്പ് വിജയവും പിണറായി വിജയന്റെ മുഖ്യമന്ത്രി പദവും. എതിരാളികള്‍ നിരന്തരം നിര്‍ദാക്ഷിണ്യം ഉയര്‍ത്തിയ എല്ലാ ആക്ഷേപങ്ങളും ആരോപണങ്ങളും ഇന്ന് വിസ്മൃതിയിലായി. പക്ഷേ നേട്ടങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് മാത്രം പുതിയ വിമര്‍ശകര്‍ ഓര്‍ക്കുക.

Don’t criticize what you don’t understand, Son. You never walked in that man’s shoes. എല്‍വിസ് പ്രെസ്‌ലി മകന് നല്‍കുന്ന ഉപദേശം ഈ അവസരത്തില്‍ വിമര്‍ശകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അത്ര ഒന്നും വാത്സല്യത്തില്‍ അല്ലെങ്കിലും ഞാനും പങ്കു വെക്കുന്നു, 1964-ല്‍ പാര്‍ട്ടി മെമ്പറായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ പിണറായിയെ, റൂപ്പെര്‍ട്ട് മര്‍ഡോക്കിന്റെ മലയാളി കോപ്രായത്തിലൂടെയോ ഇന്നലത്തെ ചെറുമഴയില്‍ പൊട്ടി മുളച്ച ചില വിമര്‍ശന ബുദ്ധിജീവികളുടെ വാക്കുകളിലൂടെയോ വേണ്ട കേരള സമൂഹത്തിനു തിരിച്ചറിയാന്‍. എന്നിരുന്നാലും നിരന്തരം ഇങ്ങനെ ഒരേ മരം നോക്കി കുരച്ചോണ്ടിരിക്കുന്നതിന്റെ ഒരു വിരക്തി അവനവന് എങ്കിലും സ്വയം തോന്നുന്നത് നല്ലതാണ്; ഇല്ലെങ്കില്‍ നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട് എന്നാണര്‍ത്ഥം. 

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍