UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്‌

നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. സ്ത്രീകള്‍ക്ക് നേരെയുള്ള ഒരു ആക്രമണവും വച്ചുപൊറുപ്പിക്കാനാകില്ലെന്നും എറണാകുളത്ത് നടിയെ ആക്രമിച്ച കേസില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പോലീസ് പ്രതികള്‍പ്പ് പിന്നാലെ തന്നെയുണ്ടെന്നും പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത് പോലീസിന് നേട്ടമായെന്നും അദ്ദേഹം പറഞ്ഞു. സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. കുറ്റകൃത്യം പരിപൂര്‍ണമായി തെളിയിച്ച് കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കും. സ്ത്രീക്ക് നേരെയുണ്ടായ ആക്രമണം ഉല്‍ക്കണ്ഠാജനകമാണ്.

കൂടാതെ സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും അവര്‍ക്ക് താവളമൊരുക്കുന്നവരെയും നിര്‍ദാക്ഷിണ്യം നേരിടുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍