UPDATES

വിദേശം

ഫിലിമില്‍ നിന്ന് കോശങ്ങളിലേക്ക്: ഫ്യൂജി ഫിലിമിന്റെ ദിശാ മാറ്റം ഫിലിമില്‍ നിന്ന് കോശങ്ങളിലേക്ക്: ഫ്യൂജി ഫിലിമിന്റെ ദിശാമാറ്റം

Avatar

നടാഷാ ഖാന്‍, കിയോടാകാ മത്സുദാ/ ബ്ലൂംബര്‍ഗ് ന്യൂസ്‌

ജപ്പാനില്‍ വെച്ച് ഈയടുത്ത് നടന്ന ഒരു മാസിക ഷൂട്ടില്‍ ഫ്യൂജി ഫിലിംസ് ഹോള്‍ഡിംഗ്‌സ് കോര്‍പ്പ് ചെയര്‍മാന്‍ ഷിഗെടാക കൊമോറി ഒരു വെളുത്ത ലാബ്‌കോട്ടണിഞ്ഞ് കയ്യില്‍ ടെസ്റ്റ്ട്യൂബും പിടിച്ചാണ് എത്തിയത്.

കൊമോറി ഒരു ശാസ്ത്രജ്ഞനല്ല. എന്നാല്‍ ഈ ചിത്രം ഫോട്ടോ ഫിലിമില്‍ നിന്ന് ബ്രാന്‍ഡ് ശാസ്ത്ര സാങ്കേതിക വിപണിയിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ സൂചനയാണ്: എബോള മരുന്നുകള്‍, പ്രായം കുറയ്ക്കുന്ന ലോഷനുകള്‍, സ്റ്റെം സെല്‍ റിസര്‍ച്ച് എന്നിവ. 

കഴിഞ്ഞ ദശാബ്ദത്തില്‍ കൊമോറി കമ്പനിയെ പുതിയ ബിസിനസുകളിലേയ്ക്ക് വ്യാപിപ്പിച്ചു. കമ്പനിയുടെ ട്രേഡ്മാര്‍ക്കായ പച്ച ഫോട്ടോഫിലിം ബോക്‌സുകള്‍ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലാനിത്. ഫ്യൂജി ഫിലിം ഈ വര്‍ഷം 119 ബില്യന്‍ യെന്നിന്റെ റെക്കോര്‍ഡ് ലാഭമാണ് നേടിയത്. അടുത്ത വര്‍ഷമാകുമ്പോള്‍ അഞ്ചുശതമാനം വര്‍ധനയാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം കമ്പനി ഒരു നൂറു ബില്യന്‍ യെന്നിന്റെ ബൈബാക്ക് പ്രക്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും വലിയ ബൈബാക്ക് ആണിത്.

ഇതുവരെ പ്രവേശിച്ചിട്ടില്ലാത്ത മേഖലകളിലേയ്ക്ക് നീങ്ങാനാണ് ഈ എഴുപത്തഞ്ചുകാരന്റെ പദ്ധതി. 2017 ഓടെ നാനൂറു ബില്യന്‍ യെന്നിന്റെ ഏറ്റെടുക്കലുകാണ് കമ്പനിയുടെ പരിഗണനയിലുള്ളത്. പുതിയ ഉല്‍പ്പന്നങ്ങളുടെ ഒരു നിരയും ആരോഗ്യപരിരക്ഷയിലേയ്ക്കുള്ള ഒരു കുതിച്ചുചാട്ടവും സംഭാവിക്കാനുണ്ട്. അദ്ദേഹം ടെസ്റ്റ് ചെയ്യുന്ന പുതിയ ആശയങ്ങളില്‍ പ്രകൃതി വാതക ശുദ്ധീകരണവും മനുഷ്യശരീരത്തില്‍ റീജനറേറ്റിംഗ് ടിഷ്യു ഉണ്ടാക്കാവുന്ന വിത്തു കോശങ്ങളെപ്പറ്റിയും ഉള്‍പ്പെടുന്നു.

‘നമ്മള്‍ വിജയിച്ചുവന്നു ഞാന്‍ പറയില്ല’, സിഇഒ കൂടിയായ കൊമോറി പറയുന്നു. ‘മാറ്റങ്ങള്‍ വേഗത്തിലുണ്ടാകുന്നത് കൊണ്ട് ഏത് കമ്പനിക്കും ഇങ്ങനെ പറയാന്‍ ബുദ്ധിമുട്ടാകും. ഞങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.’ ഫ്യൂജിഫിലിമിന്റെ ടോക്യോയിലെ ആസ്ഥാനത്തെ പന്ത്രണ്ടാം നിലയില്‍ ഇരുന്ന് കൊമോറി തന്റെ കമ്പനിയുടെ രൂപമാറ്റ പദ്ധതിയെപ്പറ്റി വിവരിച്ചു.

ആരോഗ്യപരിരക്ഷയില്‍ നിന്നുള്ള വരുമാനം 2018 ഓടെ ഇരട്ടിയാക്കി ഒരു ട്രില്യന്‍ യെന്‍ ആക്കാനും പദ്ധതിയുണ്ട്. ഇതില്‍ പ്രധാനപങ്ക് റീജനറേറ്റീവ് മരുന്നുകള്‍ക്ക് വേണ്ടിയുള്ളതാണ്. കോശങ്ങളുടേയും കേടുവന്ന മറ്റുശരീരാവയവങ്ങളുടേയും കേടുതീര്‍ക്കാനുള്ളതാണ് ഈ മരുന്നുകള്‍. 

ശാസ്ത്രം പുതിയതാണെങ്കിലും ജപ്പാന്റെ റെഗുലെറ്ററി കാലാവസ്ഥ കൂടുതല്‍ അനുകൂലമാണ്. പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ ഗവണ്‍മെന്റ് ഈയിടെ അനുമതി നിയമങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. റീജനറേറ്റീവ് മരുന്നു മാര്‍ക്കറ്റില്‍ ജപ്പാന്‍ ഉടന്‍ തന്നെ ലോകത്തിലെ പ്രമുഖ പേരായി മാറുമെന്നത് ഉറപ്പാണ്.

മാര്‍ച്ചില്‍ ഫ്യൂജി ഫിലിം അമേരിക്കന്‍ കമ്പനിയായ സെല്ലുലാര്‍ ഡൈനാമിക്‌സ് ഇന്റര്‍നാഷണലുമായി 307 മില്യന്‍ ഡോളറിന്റെ ഒരു പങ്കാളിത്തത്തിനും പദ്ധതിയുണ്ട്. ശരീരത്തിന്റെ ഏത് ഭാഗത്തെയ്ക്കും മോര്‍ഫ് ചെയ്യാനാകുന്ന വിത്തു കോശങ്ങളായ ഐപിഎസ് കോശങ്ങളുടെ ഉല്‍പ്പാദനമാണിത്. മറ്റൊരു ഫ്യൂജി ഫിലിം യൂണിറ്റ് ആയ ജപ്പാന്‍ ടിഷ്യു എഞ്ചിനീയറിംഗ് കമ്പനി ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ വികസിപ്പിച്ച തരുണാസ്ഥികളും ത്വക്ക് വസ്തുക്കളും വിപണിയില്‍ എത്തിക്കുന്നുണ്ട്. തീപ്പൊള്ളലേറ്റവരും മറ്റുമാണ് ഇതൊക്കെ ഉപയോഗിക്കുന്നത്. കേടുവന്ന ലിവര്‍, പാന്‍ക്രിയാസ് പോലെയുള്ള അവയവങ്ങളെയും വീണ്ടും വളര്‍ത്തി എടുക്കാന്‍ ഈ പഠനങ്ങള്‍ ഒരുകാലത്ത് സഹായിച്ചേക്കും എന്നാണു പ്രതീക്ഷ.

‘ഇങ്ങനെ ചിന്തിക്കുക: കോശങ്ങള്‍ മാനേജ് ചെയ്യുന്ന ഒരു കമ്പനിയാണ് ഞങ്ങളുടേത്’, സൗന്ദര്യ, ഫാര്‍മ വിഭാഗങ്ങള്‍ നയിക്കുന്ന കെമിസ്റ്റ് ആയ യുസോ ടോട പറയുന്നു. ഫ്യുജിക്ക് വിജയിക്കാന്‍ പറ്റുന്ന ഇടങ്ങള്‍ അന്വേഷിക്കുകയാണ് ഞങ്ങള്‍. മൈക്രോ എന്‍വയോണ്‍മെന്റുകളെ നിയന്ത്രിക്കണോ? ഞങ്ങള്‍ക്കതറിയാം.’

മറ്റു ജാപ്പനീസ് ടെക് കമ്പനികളും ഇപ്പോള്‍ അവരവരെ പുതുക്കാനുള്ള പദ്ധതിയിലാണ്. വാക്മാന്‍ കണ്ടെത്തിയ സോണി കോര്‍പ്പ് ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ക്കുള്ള ഒരു ക്യാമറ സെന്‍സര്‍ സപ്ലയറായി മാറിയിട്ടുണ്ട്. പാനസോണിക് ആവട്ടേ ടെസ്ല മോട്ടോര്‍സ് ഇന്‍കോര്‍പ്പറേറ്റഡിന് ബാറ്ററികള്‍ വിതരണം ചെയ്യുന്നതിലേയ്ക്കും തിരിഞ്ഞിരിക്കുന്നു.

കൊമോറിയുടെ ശ്രമങ്ങള്‍ ഒരു ദശാബ്ദം മുന്‍പ് തുടങ്ങിയതാണ്. ഡിജിറ്റല്‍ കാമറകളും സ്മാര്‍ട്ട്‌ഫോണുകളും ഫിലിം വില്‍പ്പനയെ ബാധിച്ചു തുടങ്ങിയപ്പോഴാണ് ഇത് ആരംഭിച്ചത്. കമ്പനിയുടെ എന്‍ജിനീയര്‍മാറും മറ്റുജീവനക്കാരും ഫോട്ടോഗ്രാഫിക് ഫിലിമിലെ ഘടകങ്ങളെ വളരെ അടുത്ത് നിരീക്ഷിക്കാന്‍ ആരംഭിച്ചു. ഫ്യൂജി ഫിലിം അവരുടെ വൈദഗ്ധ്യം ത്വക്ക് സംരക്ഷണത്തിലും എല്‍സിഡി സ്‌ക്രീനുകളിലും വ്യാപിപ്പിച്ചു. 

കഴിഞ്ഞ വര്‍ഷം എബോള രോഗികള്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നിര്‍മ്മിച്ച മരുന്നു നിര്‍മ്മാതാക്കളായ ടോയാമ കെമിക്കല്‍ കമ്പനിയുമായി അവര്‍ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി. ഫിലിമിന്റെ പിന്‍വാങ്ങലിന് ശേഷം അവരുടെ പ്രധാന വരുമാന സ്രോതസ് ഫോട്ടോകോപ്പി യന്ത്രങ്ങളും പ്രിന്ററുകളും ആയിരുന്നു. ഇവ ഏറ്റവും വലിയ ബിസിനസുകളായി തുടരുമെങ്കിലും കൊമോറി പുത്തന്‍ ബയോടെക്‌നോളജിയേയും മരുന്നുവികസനത്തെയും വളര്‍ച്ചയുടെ ഭാവി മാര്‍ഗമായാണ് കാണുന്നത്. 

ഈ മാറ്റത്തെ മുതല്‍ മുടക്ക് നടത്തുന്നവര്‍ അംഗീകരിക്കുന്നുണ്ട്. ‘വരുമാനത്തെ പലവഴി തിരിച്ചു വിടാനുള്ള അവരുടെ ശ്രമം ഞാന്‍ ആണ്ഗീകരിക്കുന്നു’, വാല്യു സേര്‍ച്ച് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രസിഡന്റ് മിനൊരു മറ്‌സുനോ പറയുന്നു. ‘വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിനായി അവര്‍ക്ക് കൂടുതല്‍ അക്വിസിഷനുകളും ബുദ്ധിപരമായ കച്ചവട ബന്ധങ്ങളും വേണ്ടിവരും.’ 

ഫലം ഉറപ്പിക്കാനാകാത്ത പുതിയ മേഖലകളില്‍ പണം മുടക്കിയതില്‍ നിന്ന് കൊമോരിക്ക് റിസ്‌ക്കുകളുമുണ്ട്. വിജയകരമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉണ്ടായേക്കാം, എന്തെങ്കിലും ലാഭമുണ്ടാക്കണമെങ്കില്‍ കാലങ്ങള്‍ എടുത്തേക്കാം.

‘റീജനറേറ്റീവ് മരുന്നു മേഖല ബുദ്ധിമുട്ടുള്ളതാണ്. പക്ഷെ ഞങ്ങള്‍ അതിനെ ഉറ്റുനോക്കുന്നു’, നോമുര സെക്യൂരിറ്റീസില്‍ അനലിസ്റ്റ് ആയ റെറ്‌സുയ വടകി പറയുന്നു. 

ജീവിതകാലം മുഴുവന്‍ ഫ്യൂജി ഫിലിംസില്‍ ജോലി നോക്കിയിരുന്ന കൊമോറി 2003-ല്‍ സിഇഒ ആയപ്പോള്‍ യുദ്ധത്തിനിറങ്ങുന്ന ജനറലിനോടാണ് തന്നെ ഉപമിച്ചത്. കണക്കു കൂട്ടലുകളോടെ റിസ്‌ക്ക് എടുക്കുന്നതിനെപ്പറ്റിയൊക്കെ അദ്ദേഹം വാചാലനാകുന്നു. ‘ഇന്നോവേറ്റിംഗ് ഔട്ട് ഓഫ് ക്രൈസിസ്’ എന്ന ഓര്‍മ്മക്കുറിപ്പില്‍ താന്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ രണ്ടാം ലോക മഹായുദ്ധക്കുറിപ്പ് പലവട്ടം വായിച്ചതിനെപ്പറ്റി പറയുന്നുണ്ട്. അദ്ദേഹം അതിഥികളെ സ്വീകരിക്കുന്ന മുറിയുടെ ചുവരില്‍ ധൈര്യം എന്നര്‍ത്ഥം വരുന്ന യൂക്കി എന്നാ ജാപ്പനീസ് വാക്ക് ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. സ്ഥിരമായി അദ്ദേഹം ജോലിക്കാരോട് സംസാരിക്കാറുണ്ട്. വീഡിയോയിലൂടെയും ന്യൂസ്ലെറ്ററുകളിലൂടെയും കമ്പനി പ്രഭാഷണങ്ങളിളൂടെയും.

‘ഇത് മിലിട്ടറിയിലേത് പോലെയാണ്’, കൊമോറി പറയുന്നു. ‘ലീഡര്‍മാര്‍ കൂടെയുള്ളവരോട് എന്നും എന്താണ് നടക്കുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നും അങ്ങനെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.’ 

പ്രതിബന്ധങ്ങളില്‍ ഒന്ന് പുതിയ ആശയങ്ങള്‍ പരീക്ഷിക്കാന്‍ ഗവേഷണസംഘങ്ങളെ രൂപീകരിക്കുന്നതാണ്. ഫോട്ടോഗ്രാഫുകള്‍ സംരക്ഷിക്കാനുള്ള മോളിക്യൂളുകള്‍ നിര്‍മ്മിക്കുന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞന്‍ ടോമോകോ ടാഷിരോ 2005-ല്‍ തന്റെ പ്രസവാവധി കഴിഞ്ഞ് എത്തിയപ്പോള്‍ അറിഞ്ഞത് തന്റെ പ്രവര്‍ത്തി മേഖല മാറി എന്നാണ്. ഇതേ ടെക്‌നോളജി ത്വക്കില്‍ പരീക്ഷിക്കാനാണ് ആവശ്യപ്പെട്ടത്. ‘ആദ്യം കേട്ടപ്പോള്‍ അമ്പരന്നുപോയി.’ ടാഷിറോ പറയുന്നു. ‘പക്ഷെ വളരെ വേഗം തന്നെ ഇതിലൂടെ എന്തൊക്കെ സാധിക്കും എന്ന് മനസിലായി.’

ഫോട്ടോഗ്രാഫിക് ഫിലിമിലും മനുഷ്യ ചര്‍മ്മത്തിലും ഒരേപോലെയുള്ള ഒന്നാണ് കൊളാജന്‍. രണ്ടുവര്‍ഷം കൊണ്ട് ടാഷിറോ അസ്ട്ടാലിഫ്റ്റ് എന്നാ ഒരു സൗന്ദര്യവര്‍ധക ശ്രേണിയുണ്ടാക്കി. ഇപ്പോള്‍ ത്വക്‌സംരക്ഷണത്തില്‍ നിന്നുള്ള വില്‍പ്പന പത്ത് ബില്യന്‍ യെനില്‍ കൂടുതലാണ്. ജെല്ലി അക്വാര്‍സ്യ എന്ന പുതിയ ഒരു ഉല്‍പന്നം അടുത്ത മാസം ലോഞ്ച് ചെയ്യുന്നു.

2011 മുതല്‍ ഫോട്ടോ വില്‍പ്പനയിലും മെച്ചമുണ്ട്. ഫ്യൂജിയുടെ ഇന്‍സ്റ്റന്റ് കാമറകളും പ്രിന്ററുകളും ലോകത്താകമാനമുള്ള വിവാഹങ്ങളില്‍ ഒഴിച്ച്കൂട്ടാന്‍ ആകാത്തതാണ് ഇപ്പോള്‍.

‘നിങ്ങള്‍ കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്’, ടോട പറയുന്നു. അദ്ദേഹം ഈ ജൂണിലാണ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ആയി മാറിയത്. ‘ഞങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ ടെക്‌നോളജിയും അറിവും പിന്നിലുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുക.’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നടാഷാ ഖാന്‍, കിയോടാകാ മത്സുദാ 
(ബ്ലൂംബര്‍ഗ് ന്യൂസ്‌)

ജപ്പാനില്‍ വെച്ച് ഈയടുത്ത് നടന്ന ഒരു മാസിക ഷൂട്ടില്‍ ഫ്യൂജി ഫിലിംസ് ഹോള്‍ഡിംഗ്‌സ് കോര്‍പ്പ് ചെയര്‍മാന്‍ ഷിഗെടാക കൊമോറി ഒരു വെളുത്ത ലാബ്‌കോട്ടണിഞ്ഞ് കയ്യില്‍ ടെസ്റ്റ്ട്യൂബും പിടിച്ചാണ് എത്തിയത്.

കൊമോറി ഒരു ശാസ്ത്രജ്ഞനല്ല. എന്നാല്‍ ഈ ചിത്രം ഫോട്ടോ ഫിലിമില്‍ നിന്ന് ബ്രാന്‍ഡ് ശാസ്ത്ര സാങ്കേതിക വിപണിയിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ സൂചനയാണ്: എബോള മരുന്നുകള്‍, പ്രായം കുറയ്ക്കുന്ന ലോഷനുകള്‍, സ്റ്റെം സെല്‍ റിസര്‍ച്ച് എന്നിവ. 

കഴിഞ്ഞ ദശാബ്ദത്തില്‍ കൊമോറി കമ്പനിയെ പുതിയ ബിസിനസുകളിലേയ്ക്ക് വ്യാപിപ്പിച്ചു. കമ്പനിയുടെ ട്രേഡ്മാര്‍ക്കായ പച്ച ഫോട്ടോഫിലിം ബോക്‌സുകള്‍ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലാണിനിത്. ഫ്യൂജി ഫിലിം ഈ വര്‍ഷം 119 ബില്യന്‍ യെന്നിന്റെ റെക്കോര്‍ഡ് ലാഭമാണ് നേടിയത്. അടുത്ത വര്‍ഷമാകുമ്പോള്‍ അഞ്ചുശതമാനം വര്‍ധനയാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം കമ്പനി ഒരു നൂറു ബില്യന്‍ യെന്നിന്റെ ബൈബാക്ക് പ്രക്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും വലിയ ബൈബാക്ക് ആണിത്.

ഇതുവരെ പ്രവേശിച്ചിട്ടില്ലാത്ത മേഖലകളിലേയ്ക്ക് നീങ്ങാനാണ് ഈ എഴുപത്തഞ്ചുകാരന്റെ പദ്ധതി. 2017- ഓടെ നാനൂറു ബില്യന്‍ യെന്നിന്റെ ഏറ്റെടുക്കലുകാണ് കമ്പനിയുടെ പരിഗണനയിലുള്ളത്. പുതിയ ഉല്‍പ്പന്നങ്ങളുടെ ഒരു നിരയും ആരോഗ്യപരിരക്ഷയിലേയ്ക്കുള്ള ഒരു കുതിച്ചുചാട്ടവും സംഭാവിക്കാനുണ്ട്. അദ്ദേഹം ടെസ്റ്റ് ചെയ്യുന്ന പുതിയ ആശയങ്ങളില്‍ പ്രകൃതി വാതക ശുദ്ധീകരണവും മനുഷ്യശരീരത്തില്‍ റീജനറേറ്റിംഗ് ടിഷ്യു ഉണ്ടാക്കാവുന്ന വിത്തു കോശങ്ങളെപ്പറ്റിയും ഉള്‍പ്പെടുന്നു.

‘നമ്മള്‍ വിജയിച്ചുവന്നു ഞാന്‍ പറയില്ല’, സിഇഒ കൂടിയായ കൊമോറി പറയുന്നു. ‘മാറ്റങ്ങള്‍ വേഗത്തിലുണ്ടാകുന്നത് കൊണ്ട് ഏത് കമ്പനിക്കും ഇങ്ങനെ പറയാന്‍ ബുദ്ധിമുട്ടാകും. ഞങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.’ ഫ്യൂജിഫിലിമിന്റെ ടോക്യോയിലെ ആസ്ഥാനത്തെ പന്ത്രണ്ടാം നിലയില്‍ ഇരുന്ന് കൊമോറി തന്റെ കമ്പനിയുടെ രൂപമാറ്റ പദ്ധതിയെപ്പറ്റി വിവരിച്ചു.

ആരോഗ്യപരിരക്ഷയില്‍ നിന്നുള്ള വരുമാനം 2018 ഓടെ ഇരട്ടിയാക്കി ഒരു ട്രില്യന്‍ യെന്‍ ആക്കാനും പദ്ധതിയുണ്ട്. ഇതില്‍ പ്രധാനപങ്ക് റീജനറേറ്റീവ് മരുന്നുകള്‍ക്ക് വേണ്ടിയുള്ളതാണ്. കോശങ്ങളുടേയും കേടുവന്ന മറ്റുശരീരാവയവങ്ങളുടേയും കേടുതീര്‍ക്കാനുള്ളതാണ് ഈ മരുന്നുകള്‍. 

ശാസ്ത്രം പുതിയതാണെങ്കിലും ജപ്പാന്റെ റെഗുലെറ്ററി കാലാവസ്ഥ കൂടുതല്‍ അനുകൂലമാണ്. പ്രധാനമന്ത്രി ഷിന്‍സോ അബെയുടെ ഗവണ്‍മെന്റ് ഈയിടെ അനുമതി നിയമങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. റീജനറേറ്റീവ് മരുന്നു മാര്‍ക്കറ്റില്‍ ജപ്പാന്‍ ഉടന്‍ തന്നെ ലോകത്തിലെ പ്രമുഖ പേരായി മാറുമെന്നത് ഉറപ്പാണ്.

മാര്‍ച്ചില്‍ ഫ്യൂജി ഫിലിം അമേരിക്കന്‍ കമ്പനിയായ സെല്ലുലാര്‍ ഡൈനാമിക്‌സ് ഇന്റര്‍നാഷണലുമായി 307 മില്യന്‍ ഡോളറിന്റെ ഒരു പങ്കാളിത്തത്തിനും പദ്ധതിയുണ്ട്. ശരീരത്തിന്റെ ഏത് ഭാഗത്തെയ്ക്കും മോര്‍ഫ് ചെയ്യാനാകുന്ന വിത്തു കോശങ്ങളായ ഐപിഎസ് കോശങ്ങളുടെ ഉല്‍പ്പാദനമാണിത്. മറ്റൊരു ഫ്യൂജി ഫിലിം യൂണിറ്റ് ആയ ജപ്പാന്‍ ടിഷ്യു എഞ്ചിനീയറിംഗ് കമ്പനി ഇപ്പോള്‍ തന്നെ ഇത്തരത്തില്‍ വികസിപ്പിച്ച തരുണാസ്ഥികളും ത്വക്ക് വസ്തുക്കളും വിപണിയില്‍ എത്തിക്കുന്നുണ്ട്. തീപ്പൊള്ളലേറ്റവരും മറ്റുമാണ് ഇതൊക്കെ ഉപയോഗിക്കുന്നത്. കേടുവന്ന ലിവര്‍, പാന്‍ക്രിയാസ് പോലെയുള്ള അവയവങ്ങളെയും വീണ്ടും വളര്‍ത്തി എടുക്കാന്‍ ഈ പഠനങ്ങള്‍ ഒരുകാലത്ത് സഹായിച്ചേക്കും എന്നാണു പ്രതീക്ഷ.

‘ഇങ്ങനെ ചിന്തിക്കുക: കോശങ്ങള്‍ മാനേജ് ചെയ്യുന്ന ഒരു കമ്പനിയാണ് ഞങ്ങളുടേത്’, സൗന്ദര്യ, ഫാര്‍മ വിഭാഗങ്ങള്‍ നയിക്കുന്ന കെമിസ്റ്റ് ആയ യുസോ ടോട പറയുന്നു. ഫ്യുജിക്ക് വിജയിക്കാന്‍ പറ്റുന്ന ഇടങ്ങള്‍ അന്വേഷിക്കുകയാണ് ഞങ്ങള്‍. മൈക്രോ എന്‍വയോണ്‍മെന്റുകളെ നിയന്ത്രിക്കണോ? ഞങ്ങള്‍ക്കതറിയാം.’

മറ്റു ജാപ്പനീസ് ടെക് കമ്പനികളും ഇപ്പോള്‍ അവരവരെ പുതുക്കാനുള്ള പദ്ധതിയിലാണ്. വാക്മാന്‍ കണ്ടെത്തിയ സോണി കോര്‍പ്പ് ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ക്കുള്ള ഒരു ക്യാമറ സെന്‍സര്‍ സപ്ലയറായി മാറിയിട്ടുണ്ട്. പാനസോണിക് ആവട്ടേ ടെസ്ല മോട്ടോര്‍സ് ഇന്‍കോര്‍പ്പറേറ്റഡിന് ബാറ്ററികള്‍ വിതരണം ചെയ്യുന്നതിലേയ്ക്കും തിരിഞ്ഞിരിക്കുന്നു.

കൊമോറിയുടെ ശ്രമങ്ങള്‍ ഒരു ദശാബ്ദം മുന്‍പ് തുടങ്ങിയതാണ്. ഡിജിറ്റല്‍ കാമറകളും സ്മാര്‍ട്ട്‌ഫോണുകളും ഫിലിം വില്‍പ്പനയെ ബാധിച്ചു തുടങ്ങിയപ്പോഴാണ് ഇത് ആരംഭിച്ചത്. കമ്പനിയുടെ എന്‍ജിനീയര്‍മാറും മറ്റുജീവനക്കാരും ഫോട്ടോഗ്രാഫിക് ഫിലിമിലെ ഘടകങ്ങളെ വളരെ അടുത്ത് നിരീക്ഷിക്കാന്‍ ആരംഭിച്ചു. ഫ്യൂജി ഫിലിം അവരുടെ വൈദഗ്ധ്യം ത്വക്ക് സംരക്ഷണത്തിലും എല്‍സിഡി സ്‌ക്രീനുകളിലും വ്യാപിപ്പിച്ചു. 

കഴിഞ്ഞ വര്‍ഷം എബോള രോഗികള്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നിര്‍മ്മിച്ച മരുന്നു നിര്‍മ്മാതാക്കളായ ടോയാമ കെമിക്കല്‍ കമ്പനിയുമായി അവര്‍ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി. ഫിലിമിന്റെ പിന്‍വാങ്ങലിന് ശേഷം അവരുടെ പ്രധാന വരുമാന സ്രോതസ് ഫോട്ടോകോപ്പി യന്ത്രങ്ങളും പ്രിന്ററുകളും ആയിരുന്നു. ഇവ ഏറ്റവും വലിയ ബിസിനസുകളായി തുടരുമെങ്കിലും കൊമോറി പുത്തന്‍ ബയോടെക്‌നോളജിയേയും മരുന്നുവികസനത്തെയും വളര്‍ച്ചയുടെ ഭാവി മാര്‍ഗമായാണ് കാണുന്നത്. 

ഈ മാറ്റത്തെ മുതല്‍ മുടക്ക് നടത്തുന്നവര്‍ അംഗീകരിക്കുന്നുണ്ട്. ‘വരുമാനത്തെ പലവഴി തിരിച്ചു വിടാനുള്ള അവരുടെ ശ്രമം ഞാന്‍ ആണ്ഗീകരിക്കുന്നു’, വാല്യു സേര്‍ച്ച് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രസിഡന്റ് മിനൊരു മറ്‌സുനോ പറയുന്നു. ‘വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിനായി അവര്‍ക്ക് കൂടുതല്‍ അക്വിസിഷനുകളും ബുദ്ധിപരമായ കച്ചവട ബന്ധങ്ങളും വേണ്ടിവരും.’ 

ഫലം ഉറപ്പിക്കാനാകാത്ത പുതിയ മേഖലകളില്‍ പണം മുടക്കിയതില്‍ നിന്ന് കൊമോരിക്ക് റിസ്‌ക്കുകളുമുണ്ട്. വിജയകരമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉണ്ടായേക്കാം, എന്തെങ്കിലും ലാഭമുണ്ടാക്കണമെങ്കില്‍ കാലങ്ങള്‍ എടുത്തേക്കാം.

‘റീജനറേറ്റീവ് മരുന്നു മേഖല ബുദ്ധിമുട്ടുള്ളതാണ്. പക്ഷെ ഞങ്ങള്‍ അതിനെ ഉറ്റുനോക്കുന്നു’, നോമുര സെക്യൂരിറ്റീസില്‍ അനലിസ്റ്റ് ആയ റെറ്‌സുയ വടകി പറയുന്നു. 

ജീവിതകാലം മുഴുവന്‍ ഫ്യൂജി ഫിലിംസില്‍ ജോലി നോക്കിയിരുന്ന കൊമോറി 2003-ല്‍ സിഇഒ ആയപ്പോള്‍ യുദ്ധത്തിനിറങ്ങുന്ന ജനറലിനോടാണ് തന്നെ ഉപമിച്ചത്. കണക്കു കൂട്ടലുകളോടെ റിസ്‌ക്ക് എടുക്കുന്നതിനെപ്പറ്റിയൊക്കെ അദ്ദേഹം വാചാലനാകുന്നു. ‘ഇന്നോവേറ്റിംഗ് ഔട്ട് ഓഫ് ക്രൈസിസ്’ എന്ന ഓര്‍മ്മക്കുറിപ്പില്‍ താന്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ രണ്ടാം ലോക മഹായുദ്ധക്കുറിപ്പ് പലവട്ടം വായിച്ചതിനെപ്പറ്റി പറയുന്നുണ്ട്. അദ്ദേഹം അതിഥികളെ സ്വീകരിക്കുന്ന മുറിയുടെ ചുവരില്‍ ധൈര്യം എന്നര്‍ത്ഥം വരുന്ന യൂക്കി എന്നാ ജാപ്പനീസ് വാക്ക് ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. സ്ഥിരമായി അദ്ദേഹം ജോലിക്കാരോട് സംസാരിക്കാറുണ്ട്. വീഡിയോയിലൂടെയും ന്യൂസ്ലെറ്ററുകളിലൂടെയും കമ്പനി പ്രഭാഷണങ്ങളിളൂടെയും.

‘ഇത് മിലിട്ടറിയിലേത് പോലെയാണ്’, കൊമോറി പറയുന്നു. ‘ലീഡര്‍മാര്‍ കൂടെയുള്ളവരോട് എന്നും എന്താണ് നടക്കുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്നും എന്നും അങ്ങനെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.’ 

പ്രതിബന്ധങ്ങളില്‍ ഒന്ന് പുതിയ ആശയങ്ങള്‍ പരീക്ഷിക്കാന്‍ ഗവേഷണസംഘങ്ങളെ രൂപീകരിക്കുന്നതാണ്. ഫോട്ടോഗ്രാഫുകള്‍ സംരക്ഷിക്കാനുള്ള മോളിക്യൂളുകള്‍ നിര്‍മ്മിക്കുന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞന്‍ ടോമോകോ ടാഷിരോ 2005-ല്‍ തന്റെ പ്രസവാവധി കഴിഞ്ഞ് എത്തിയപ്പോള്‍ അറിഞ്ഞത് തന്റെ പ്രവര്‍ത്തി മേഖല മാറി എന്നാണ്. ഇതേ ടെക്‌നോളജി ത്വക്കില്‍ പരീക്ഷിക്കാനാണ് ആവശ്യപ്പെട്ടത്. ‘ആദ്യം കേട്ടപ്പോള്‍ അമ്പരന്നുപോയി.’ ടാഷിറോ പറയുന്നു. ‘പക്ഷെ വളരെ വേഗം തന്നെ ഇതിലൂടെ എന്തൊക്കെ സാധിക്കും എന്ന് മനസിലായി.’

ഫോട്ടോഗ്രാഫിക് ഫിലിമിലും മനുഷ്യ ചര്‍മ്മത്തിലും ഒരേപോലെയുള്ള ഒന്നാണ് കൊളാജന്‍. രണ്ടുവര്‍ഷം കൊണ്ട് ടാഷിറോ അസ്ട്ടാലിഫ്റ്റ് എന്നാ ഒരു സൗന്ദര്യവര്‍ധക ശ്രേണിയുണ്ടാക്കി. ഇപ്പോള്‍ ത്വക്‌സംരക്ഷണത്തില്‍ നിന്നുള്ള വില്‍പ്പന പത്ത് ബില്യന്‍ യെനില്‍ കൂടുതലാണ്. ജെല്ലി അക്വാര്‍സ്യ എന്ന പുതിയ ഒരു ഉല്‍പന്നം അടുത്ത മാസം ലോഞ്ച് ചെയ്യുന്നു.

2011 മുതല്‍ ഫോട്ടോ വില്‍പ്പനയിലും മെച്ചമുണ്ട്. ഫ്യൂജിയുടെ ഇന്‍സ്റ്റന്റ് കാമറകളും പ്രിന്ററുകളും ലോകത്താകമാനമുള്ള വിവാഹങ്ങളില്‍ ഒഴിച്ച്കൂട്ടാന്‍ ആകാത്തതാണ് ഇപ്പോള്‍.

‘നിങ്ങള്‍ കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്’, ടോട പറയുന്നു. അദ്ദേഹം ഈ ജൂണിലാണ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ആയി മാറിയത്. ‘ഞങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ ടെക്‌നോളജിയും അറിവും പിന്നിലുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ സാധ്യതകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുക.’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍