UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പികെ ദാസ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരിയുടെ മരണം; ആത്മഹത്യ അല്ലെന്ന് അമ്മ

ആസിഡ് കഴിച്ചതല്ലെന്നും മറ്റാരോ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് കുടിപ്പിച്ചതാണെന്ന് ചികിത്സയ്ക്കിടയില്‍ മകള്‍ തന്നോട് പറഞ്ഞതായി അമ്മ

വാണിയംകുളം പികെ ദാസ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരി സൌമ്യയുടെ മരണം ആത്മഹത്യ അല്ലെന്ന് അമ്മ. താന്‍ ആസിഡ് കഴിച്ചതല്ലെന്നും മറ്റാരോ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് കുടിപ്പിച്ചതാണെന്നും ചികിത്സയ്ക്കിടയില്‍ മകള്‍ തന്നോട് പറഞ്ഞിരുന്നു എന്നാണ് അമ്മ പാറുക്കുട്ടി വ്യക്തമാക്കിയത്. ഐ സിയുവില്‍ കഴിഞ്ഞിരുന്ന സൌമ്യയെ പികെ ദാസ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു എന്നും അവര്‍ ആരോപിച്ചു. വീട്ടിലെത്തി രണ്ടാം ദിവസം സൌമ്യ രക്തം ഛര്‍ദിക്കുകയായിരുന്നു. എന്നാല്‍ പികെ ദാസ് മെഡിക്കല്‍ കോളേജിലേക്ക് വീണ്ടും കൊണ്ട് പോയപ്പോള്‍ അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ല എന്നാണ് പറഞ്ഞത്.

ഫെബ്രുവരി നാലിനാണ് പികെ ദാസ് മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗം ജീവനക്കാരി സൌമ്യയെയും സഹപ്രവര്‍ത്തകയെയും ആസിഡ് അകത്തു ചെന്ന നിലയില്‍ വിശ്രമമുറിയില്‍ കണ്ടത്.

ഒറ്റപ്പാലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.  കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കൊളേജാശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ സൌമ്യ മരണപ്പെട്ടത്. കൂട്ടുകാരിയെ പിരിയുന്നതിലുള്ള മനോവിഷമം കാരണം ആത്മഹത്യ ചെയ്തു എന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍