UPDATES

മന്ത്രി പികെ ജയലക്ഷ്മിയുടെ വിവാഹം ഇന്ന്

ആദിവാസി ക്ഷേമ മന്ത്രി പികെ ജയലക്ഷമിയുടെ വിവാഹം ഇന്ന് മാനന്തവാടി വാളാട് പാലോട്ട് തറവാട്ടില്‍ നടക്കും. പാലോട് കുഞ്ഞാമന്റെയും അമ്മിണിയുടെയും മകളായ ജയലക്ഷമിയുടെ വരന്‍, കണിയാമ്പറ്റ ചെറുവടി പരേതനായ അണ്ണന്റെയും ലീലയുടേയും മകന്‍ സിഎ അനില്‍കുമാറാണ്. ചടങ്ങുകള്‍ രാവിലെ ഏഴ് മണിയോടെ ആരംഭിച്ചു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റ് പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ ശക്തമായ സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പതിനായിരത്തിലേറെ പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍