UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി കെ രാഗേഷ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍

അഴിമുഖം പ്രതിനിധി

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി പി കെ രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്ര അംഗമായ രാഗേഷ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് റിബലായി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച രാഗേഷിന്റെ പിന്തുണയോടെയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം ആദ്യമായി എല്‍ഡിഎഫ് പിടിച്ചെടുത്തത്. എല്‍ഡിഎഫ്-യുഡിഎഫ് അംഗബലം തുല്യമായ കൗണ്‍സിലില്‍ രാഗേഷിന്റെ വോട്ട് നേടിയാണ് സിപിഎം മേയര്‍ സ്ഥാനം സ്വന്തമാക്കിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അഴിക്കോട് മണ്ഡലത്തില്‍ നിന്നും പി കെ രാഗേഷ് സ്വതന്ത്രനായി മത്സരിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍