UPDATES

സിനിമ

പികെ കാഞ്ചന: 84ാം വയസില്‍ സിനിമയിലേയ്ക്ക് തിരിച്ചുവരവ്, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

1965ല്‍ പുറത്തിറങ്ങിയ ഇണപ്രാവുകള്‍ എന്ന ചിത്രത്തിലാണ് കാഞ്ചന മുമ്പ് അഭിനയിച്ചത്. ഈ ചിത്രത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നാണ് കാഞ്ചനയെ സംവിധായകന്‍ കൃഷ് കൈമള്‍ കണ്ടെത്തുന്നത്.

മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം നേടിയ പികെ കാഞ്ചനയുടേത് 84ാം വയസില്‍ സിനിമയിലേയ്ക്കുള്ള തിരിച്ച് വരവായിരുന്നു. ഓലപ്പീപ്പി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാഞ്ചനയ്ക്ക് പുരസ്‌കാരം ലഭിച്ചത്. 1965ല്‍ പുറത്തിറങ്ങിയ ഇണപ്രാവുകള്‍ എന്ന ചിത്രത്തിലാണ് കാഞ്ചന മുമ്പ് അഭിനയിച്ചത്. ഈ ചിത്രത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നാണ് കാഞ്ചനയെ സംവിധായകന്‍ കൃഷ് കൈമള്‍ കണ്ടെത്തുന്നത്. ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മൂമ്മയായാണ് കാഞ്ചന രംഗത്തെത്തുന്നത്.

ആലപ്പുഴ പട്ടണക്കാട് സ്വദേശിയായ കാഞ്ചന, നാടകവേദിയിലൂടെയാണ് സിനിമയിലെത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാടകവേദികളിലൂടെയാണ് കുട്ടിക്കാലത്ത് തന്നെ കാഞ്ചന നാടകാഭിനയം തുടങ്ങുന്നത്. പുന്നശേരി കാഞ്ചന എന്നപേരില്‍ നാടകരംഗത്ത് സജീവമായി. നാടകരംഗത്ത് നിന്നുള്ള പരിചയമാണ് കുണ്ടറ ഭാസിയുമായുള്ള വിവാഹ ബന്ധത്തിലേയ്ക്ക് എത്തിക്കുന്നത്.

25ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കുഞ്ചാക്കോയുടെ ഉദയ, സുബ്രഹ്മണ്യത്തിന്റെ മേരി മെരിലാന്റ് തുടങ്ങിയ പ്രമുഖ സ്റ്റുഡിയോകള്‍ നിര്‍മ്മിച്ച പല ചിത്രങ്ങളിലും അഭിനയിച്ചു. അഞ്ച് പതിറ്റാണ്ടിന് ശേഷമുള്ള മടങ്ങിവരവില്‍ കാഞ്ചനയ്ക്ക് കഥാപാത്രമായി ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. അഭിനയം അവരെ ആരും പഠിപ്പിക്കേണ്ടതുമുണ്ടായിരുന്നില്ല. പ്രായത്തിന്‍റെ അവശതകളേയും തളര്‍ച്ചയേയും ജീവസുറ്റ അഭിനയത്തിലൂടെ മറികടക്കുകയാണ് കാഞ്ചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍