UPDATES

തകര്‍ന്ന ജര്‍മ്മന്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി

അഴിമുഖം പ്രതിനിധി

ഇന്നലെ ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വത നിരകളിള്‍ തകര്‍ന്ന് വീണ ജര്‍മ്മന്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്ന് ജര്‍മ്മനിയിലെ ഡസല്‍ഫോര്‍ഡിലേക്ക് പോവുകയായിരുന്നു വിമാനം. 148 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ എല്ലാവരും അപകടത്തില്‍ മരിച്ചിരുന്നു.

അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്‍ജിന്‍ തകരാറാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്റെ രണ്ട് എന്ഡിനുകള്‍ക്കും കേട്പാട് സംഭവിച്ചിച്ചതാകാം എന്നാണ് വിലയിരുത്തല്‍. എന്‍ജിന്‍ തകരാറിനെതുടര്‍ന്ന് വിമാനം പുറപ്പെടാന്‍ അരമണിക്കൂര്‍ വൈകിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍