UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയുടെ സ്ഥാനാരോഹണം തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി: സുപ്രിംകോടതി നാളെ പരിഗണിക്കും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി വരുന്നതുവരെ ശശികലയുടെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം

തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല നടരാജന്‍ അധികാരമേല്‍ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി നാളെ പരിഗണിക്കും. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിധി വരുന്നതുവരെ ശശികലയുടെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.

സട്ട പഞ്ചായത്ത് ഇയക്കം എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സെന്തില്‍ക്കുമാറാണ് ഹര്‍ജിക്കാരന്‍. തിങ്കളാഴ്ചയാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയായ ശേഷം ശശികലയെ കോടതി ശിക്ഷിച്ചാല്‍ അവര്‍ രാജിവയ്‌ക്കേണ്ടി വരുമെന്നും അതോടെ തമിഴ്‌നാട്ടില്‍ കലാപമുണ്ടാകുമെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലയെയും ജയലളിതയെയും വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്. അപ്പീലുകളില്‍ ഒരാഴ്ചയ്ക്കകം വിധി പറയുമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹര്‍ജി നല്‍കിയത്. 63 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടതാണ് കേസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍