UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം; സെന്‍കുമാറിനെതിരേ കേസ് എടുത്തു

വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി

മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിനെതിരേ പൊലീസ് കേസ് എടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്നതാണ് കേസ്. സൈബര്‍ പൊലീസിന്റെ നടപടി 153 എ വകുപ്പ് പ്രകാരം. സമകാലിക മലയാളം വാരികയ്‌ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.

വാരികയില്‍ കൊടുത്ത അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. സെന്‍കുമാറിനെതിരേ കേസ് എടുക്കുന്ന കാര്യം പരിശോധിക്കാന്‍ നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു.

മുസ്‌ളീം സമുദായത്തിനെതിരെ വാസ്തവവിരുദ്ധവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് സെന്‍കുമാറിനെതിരായ പ്രധാന ആരോപണം. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സെന്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്: ‘കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 എണ്ണം മുസ്‌ലിം കുട്ടികളാണ്. മുസ്ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനനനിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനനനിരക്ക് 15 ശതമാനവും. ഭാവിയില്‍ വരാന്‍ പോകുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കും?’ ഇത്തരത്തിലായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍