UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലപ്പുഴ വയലാറില്‍ പതിനെട്ടുകാരനെ ആര്‍എസ്എസ്സുകാര്‍ ചവിട്ടിക്കൊന്നു

കൊല്ലപ്പെട്ട അനന്തു മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്

ആലപ്പുഴ വയലാറില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്നു. വയലാര്‍ നീലിമംഗലം സ്വദേശി അനന്തു(18)വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 10 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പ്രദേശത്തെ ക്ഷേത്രോത്സവത്തിനിടയിലായിരുന്നു കൊലപാതകം. ആര്‍.എസ്.എസുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അനന്തുവിനെ പുറകെയോടിയെത്തി താഴെ വീഴ്ത്തിയ ശേഷം ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നാണു സമീപവാസികള്‍ പറയുന്നത്. വയലാര്‍ രാമവര്‍മ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അനന്തു. നേരത്തെ ആര്‍എസ്എസിന്റെ ശാഖയില്‍ പോകാറുണ്ടായിരുന്ന അനന്തു ഇടക്കാലത്ത് അതു നിര്‍ത്തിയിരുന്നു. ഇതിന്റെ പേരില്‍ ഉണ്ടായ പകയായിരിക്കാം അനന്തുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നു കരുതുന്നു. ശാഖയില്‍ നടക്കുന്ന രഹസ്യങ്ങള്‍ പുറത്തുപറയും എന്ന ഭയത്താലാണ് അനന്തുവിനെ കൊലപ്പെടുത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അഴിമുഖം പ്രതിനിധി

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍