UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോപ്പിയടിച്ചെന്ന് ആരോപണം: വര്‍ക്കല എംജിഎം സ്‌കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

വൈസ് പ്രിന്‍സിപ്പല്‍ രാജീവ് ബി എസിനെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍

സ്‌കൂള്‍ അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് വര്‍ക്കല എംജിഎം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പാലച്ചിറ മരക്കടമുക്ക് കിടാവിത്ത് വിളയില്‍ സുകേശിനി ബംഗ്ലാവില്‍ പ്രദീപ് കുമാറിന്റെയും ശാലിനിയുടെയും മകന്‍ അര്‍ജ്ജുന്‍(16) ആണ് മരിച്ചത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് അര്‍ജുന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ വൈകിട്ടോടെയാണ് മൃതദേഹം കണ്ടത്. വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റിന്റെ പീഡനമാണ് അര്‍ജുന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ രാജീവ് ബിഎസിന്റെ കാട്ടാള പീഡനത്തിന് ഇരയായ അര്‍ജുന് ആദരാഞ്ജലികള്‍ എന്ന പോസ്റ്റര്‍ ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരുടെ മുന്നില്‍ വച്ച് അര്‍ജ്ജുനെ വൈസ് പ്രിന്‍സിപ്പല്‍ ശകാരിച്ചിരുന്നു. കൂടാതെ പരീക്ഷയില്‍ കോപ്പിയടിച്ചെന്നും ആരോപണമുന്നയിച്ചു. ഇതിലെ മാനസിക വിഷമമാണ് കുട്ടിയുടെ ആത്മഹത്യയില്‍ കലാശിച്ചത്. പാമ്പാടി നെഹ്രു കോളേജില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണത്തിന് പിന്നിലും കോളേജ് മാനേജ്‌മെന്റിന്റെ പങ്ക് ചര്‍ച്ചയായിരിക്കുന്നതിനിടെയാണ് പുതിയ സംഭവം. പോലീസ് അടിയന്തര അന്വേഷണം നടത്തി ഉടന്‍ നടപടിയെടുക്കണമെന്നാണ് അര്‍ജ്ജുന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. അനന്തലക്ഷ്മി ആണ് അര്‍ജ്ജുന്റെ സഹോദരി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍