അഴിമുഖം പ്രതിനിധി
ബംഗളുരുവില്‍ പ്ലസ്ടു വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. സ്വകാര്യ റസിഡന്‍ഷ്യല്‍ സ്കൂളിലാണു സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഗൗതമിയാണു മരിച്ചത്. 17 വയസ്സായിരുന്നു. വെടിവെപ്പില്‍ പരിക്കേറ്റ ശിശിര എന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തില്‍ സ്കൂള്‍ അറ്റന്റര്‍ മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ എന്തിനാണ് കുട്ടികള്‍ക്ക് നേരെ വെടുയുതിര്‍ത്തത് എന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഇന്നലെ രാത്രി പത്ത്മണിയോടെ സ്കൂളിലെ ഹോസ്റ്റലിന് സമീപത്ത് വച്ചാണ് സംഭവം. തലയ്ക്ക് വെടിയേറ്റ ഗൗതമി സംഭവസ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു. കാഡുഗോടിയിലെ വൈറ്റ്ഫീല്‍ഡ് പ്രഗതി സ്കൂളിലാണ് വെടിവെപ്പ് നടന്നത്.