UPDATES

പ്രധാനമന്ത്രിയെ കാണാന്‍ ഉമ്മന്‍ ചാണ്ടിക്ക് അനുമതിയില്ല

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ അനുമതി ലഭിച്ചില്ല. ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി അനുമതി ചോദിക്കുകയായിരുന്നു. എന്നാല്‍ കാണാന്‍ കഴിയില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി.

സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ ബാബുവും ഡല്‍ഹിയിലെത്തിയത്. ഷിപ്പിംഗ് മന്ത്രിയുമായി വിഴിഞ്ഞം പദ്ധതി നടത്തിപ്പിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തും. കൂടാതെ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആശങ്കകളും എയിംസ് സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍