UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേതാജിയുടെ തിരോധാനം: 100 ഫയലുകള്‍ കൂടി പുറത്തു വിട്ടു

അഴിമുഖം പ്രതിനിധി

നേതാജി സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട 100 ഫയലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തു വിട്ടു. നേതാജിയെ സംബന്ധിച്ച ഫയലുകള്‍ പുറത്തുവിടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് ഈ നടപടി.

ബോസിന്റെ ദുരൂഹമായ തിരോധാനവുമായി ബന്ധപ്പെട്ട വസ്തുതകളിലേക്ക് പുതിയ ഫയലുകള്‍ വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ഏവരും. ഫയലുകളുടെ ഡിജിറ്റല്‍ രൂപമാണ് പുറത്തു വിട്ടത്. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകനായ സുഭാഷ് ചന്ദ്ര ബോസിന്റെ 119-ാം ജന്മദിനമാണ് ഇന്ന്.

ഫയലുകള്‍ ഡീക്ലാസിഫൈ ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ നേതാജിയുടെ ബന്ധുക്കള്‍ സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നേതാജിയുടെ ബന്ധുക്കള്‍ മോദിയെ സന്ദര്‍ശിച്ച് ബോസിന്റെ തിരോധാനത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ന് നാഷണല്‍ ആര്‍കൈവ്‌സില്‍ നടന്ന പരിപാടിയില്‍ അദ്ദേഹത്തിന്റെ 12 ബന്ധുക്കള്‍ പങ്കെടുത്തു. ബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫയലുകള്‍ എല്ലാ മാസവും പുറത്തുവിടാനാണ് തീരുമാനം.

1945 ഓഗസ്ത് 19-ന് തായ്‌പേയിലുണ്ടായ വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്നാണ് ഇതേ കുറിച്ച് അന്വേഷിച്ച രണ്ട് കമ്മീഷനുകളുടെ അനുമാനം. എന്നാല്‍ മൂന്നാമത്തെ കമ്മീഷനും ബോസിന്റെ ബന്ധുക്കളും ഈ സിദ്ധാന്തത്തെ എതിര്‍ത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍