UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോമാലിയ പരാമര്‍ശം: മോദി കേരളത്തെ അപമാനിച്ചുവെന്ന്‌ ഉമ്മന്‍ചാണ്ടി

അഴിമുഖം പ്രതിനിധി

കേരളം സോമാലിയയെ പോലെയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. പേരാവൂരില്‍ കുട്ടികള്‍ മാലിന്യം കഴിച്ചതായുള്ള വാര്‍ത്ത ശരിയല്ലെന്ന് പട്ടിക വര്‍ഗ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. എന്നാല്‍ ആ വാര്‍ത്തയുടെ നിജ സ്ഥിതി അന്വേഷിക്കാതെയാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിന്റെ സോളാര്‍ പദ്ധതി അഭിമാനകരമാണെന്ന് അമേരിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ പോലും പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നുവെന്ന് പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി പിന്നീട് അത് എങ്ങനെയാണ് അപമാനകരമായതെന്ന് ആരാഞ്ഞു.

തെറ്റായ പ്രസ്താവനകള്‍ മോദി നാളെ കേരളത്തിലെത്തുമ്പോള്‍ പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍