UPDATES

സിനിമ

മോദിയെ അഭിനന്ദിച്ച് ഐശ്വര്യറായ് (പനാമയിലെ കള്ളപ്പണനിക്ഷേപ ആരോപണങ്ങളെക്കുറിച്ച് ചോദിക്കരുത്)

അഴിമുഖം പ്രതിനിധി

കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ഞൂറ് ആയിരം നോട്ടുകള്‍ പിന്‍വലിച്ചതിനും അതിന് പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ച ധീരതയ്ക്കും താന്‍ അഭിനന്ദിക്കുന്നതായി ബോളിവുഡ് താരം ഐശ്വര്യറായ്. എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രസ്താവന ഐശ്വര്യറായ് നടത്തിയത്. ഐശ്വര്യറായിയുടെ പ്രസ്താവന-

‘ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ വളരെ ബഹുമാനത്തോടെ പറയുകയാണ് പ്രധാനമന്ത്രിയുടെ നടപടി വളരെയധികം അഭിനന്ദനാര്‍ഹമാണ്. രാജ്യത്തില്‍ നിന്നും കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാനുള്ള ശക്തമായ കാല്‍വയ്പാണ് ഈ നടപടിയിലൂടെ അങ്ങ് നടത്തിയത്. ഏതൊരു മാറ്റവും എപ്പോഴും സുഖകരമായിരിക്കണമെന്നില്ല. രാജ്യത്തിന്റെ പൊതുതാല്‍പ്പര്യവും ഭാവിയും മുന്‍നിര്‍ത്തി നടപടിയെ നമ്മള്‍ പിന്തുണയ്ക്കണം.’

അതെസമയം സാമൂഹികമാധ്യമങ്ങളില്‍ ഐശ്വര്യറായിയെ കളിയാക്കികൊണ്ട് നിരവധി പോസ്‌ററുകളാണ് വരുന്നത്. പനാമയിലെ കള്ളപ്പണനിക്ഷേപ ആരോപണങ്ങളെക്കുറിച്ച് ഐശ്വര്യയോട് ചോദിക്കരുത് എന്ന രീതിയിലാണ് ട്രോളുകള്‍ വരുന്നത്. പനാമയിലെ കള്ളപ്പണനിക്ഷേപക്കരുടെ വിവരങ്ങളടങ്ങിയ രേഖകള്‍ ഈ വര്‍ഷം ആദ്യം പുറത്തു വന്നിരുന്നു. കള്ളപ്പണനിക്ഷേപക്കരുടെ പട്ടികയില്‍ ഐശ്വര്യറായും ഉള്‍പ്പെട്ടിരുന്നതാണ്, നടിക്കെതിരെ ട്രോളുകള്‍ ഇറങ്ങുവാന്‍ കാരണം. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഒഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.

കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ബോളിവുഡ് താരം ആമീര്‍ ഖാനും നേരത്തെ രംഗത്തെത്തിയിരുന്നു. പുതിയ നടപടി മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ ജനം സഹിക്കണമെന്നും പുതിയ തീരുമാനത്തില്‍ കേന്ദ്രത്തിനൊപ്പം നില്‍ക്കണം. കള്ളപ്പണം തന്റെ കയ്യില്‍ ഇല്ലെന്നും അതിനാല്‍ ഈ തീരുമാനം തന്നെ ബാധിക്കില്ലെന്നുമാണ് അമീര്‍ കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍