UPDATES

എഡിറ്റര്‍

മഗ്‌സസെ; കൃഷ്ണയെയും ബെസ്വഡ വില്‍സനെയും അഭിനന്ദിക്കാന്‍ മോദി വൈകുന്നത് എന്തുകൊണ്ട്?

Avatar

ഈ വര്‍ഷകത്തെ മഗ്‌സസെ പുരസ്‌കാരം പ്രഖ്യാപിച്ചിട്ട് ആഴ്ച ഒന്നു പിന്നിട്ടു. രണ്ട് ഇന്ത്യക്കാര്‍ അതിന് അര്‍ഹമായി. എന്നിട്ടും ഇന്ത്യന്‍ പ്രധാനമന്ത്രി പുരസ്‌കാര ജേതാക്കളെ കുറിച്ച് ഒരു വാക്കുപോലും അഭിനന്ദനാര്‍ഹമായി പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിക്കണം. ട്വിറ്ററില്‍ ഇത്രയേറെ ആക്റ്റീവ് ആയ ഒരു പ്രധാനമന്ത്രി ആയിരുന്നിട്ടും, ടി എം കൃഷ്ണയ്ക്കും ബസ്വാഡ വില്‍സനും ഒരു വരി അഭിനന്ദനം എഴുതാന്‍ മോദി തയ്യാറാകുന്നില്ലെങ്കില്‍ അതിന് കാരണം എന്തായിരിക്കും? അവരിവരും തന്നെ ദളിത് ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരും ദളിതുകള്‍ക്കെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ മോദിയേയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിക്കുന്നവരുമാണ്. ഇതാണ് മോദിയുടെ നിശബ്ദതയ്ക്കു കാരണമെങ്കില്‍ അതങ്ങേയറ്റം അപലപനീയമാണ്. ടി എം കൃഷ്ണ തന്നെ ഇക്കാര്യം ചൂണ്ടി കാണിക്കുന്നുണ്ട്. 

സവര്‍ണവിഭാഗത്തിന്റെ അവകാശമെന്നു കരുതിപോരുന്ന കര്‍ണാടസംഗീത പഠനം താഴ്ന്നജാതിക്കര്‍ക്കും പ്രാപ്യമാക്കിയ, അതിനുവേണ്ടി പരിശ്രമിക്കുന്ന സംഗീതജ്ഞനാണ് കൃഷ്ണ.

പുരസ്‌കാര ജേതാവായ ബെസ്വാഡ വില്‍സനാകട്ടെ ജന്മം കൊണ്ടു തന്നെ ദളിതനാണ്. അതിന്റെ എല്ലാ കെടുതികളും സഹിച്ചു വളര്‍ന്നുവന്നൊരാള്‍. സഫായി കര്‍മചാരി ആന്ദോളന്റെ ദേശീയ കണ്‍വീനറായ വില്‍സന്‍ ദളിത് വിഭാഗത്തില്‍ ഉള്ളവരെക്കൊണ്ടു തോട്ടിവേല ചെയ്യിപ്പിക്കുന്നതിനെതിരെ അക്ഷീണം പ്രവര്‍ത്തിക്കുന്നു. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അതിനുള്ള പ്രോത്സാഹനം എന്ന നിലയിലാണ്, പൊതുമേഖലയില്‍ സുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കു നല്‍കുന്ന ഏഷ്യയിലെ ഏറ്റവും വലിയ പുരസ്‌കാരമായി പരിഗണിക്കുന്ന റാമോണ്‍ മഗ്‌സസെ പുരസ്‌കാരം സമ്മാനിക്കുന്നത്. പ്രധാന മന്ത്രിയുടെ കര്‍മ പദ്ധതിയുടെ ഭാഗമാണ് തോട്ടിവേല നിര്‍ത്തലാക്കുക എന്നത്. ഇതേ ലക്ഷ്യത്തിനുവേണ്ടി തന്നെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് മഗ്‌സസെ പുരസ്‌കാരം കിട്ടിയിരിക്കുന്നതെന്നു മോദിക്ക് അറിയാതെ വരാന്‍ വഴിയുണ്ടാകുമോ?

വിശദമായി വായിക്കുക; http://www.huffingtonpost.in/2016/08/03/why-has-pm-modi-has-not-congratulated-indias-magsaysay-award-wi/?utm_hp_ref=in-homepage

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍