UPDATES

മന്‍മോഹന്‍ സിംഗിനേയും സോണിയാ ഗാന്ധിയേയും ചായ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് മോദി

അഴിമുഖം പ്രതിനിധി

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനേയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയേയും പ്രധാനമന്ത്രി നരേന്ദ്രമോദി ചായ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ചരക്ക് സേവന നികുതി ബില്‍ പാസാക്കുന്നതിന് പാര്‍ലമെന്റില്‍ നേരിടുന്ന തടസ്സം നീക്കുന്നതിനുള്ള ചര്‍ച്ചയ്ക്കായാണ് മോദി ഇരുവരേയും ക്ഷണിച്ചത്. ജിഎസ്ടി ബില്ലില്‍ സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ അനുയയിപ്പിക്കാന്‍ ഇതാദ്യമായാണ് പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ രണ്ടാമനായ രാഹുല്‍ ഗാന്ധിയെ മോദി ക്ഷണിച്ചിട്ടില്ല. ഇരുവരേയും ചായ ചര്‍ച്ചയ്ക്കായി മോദി ക്ഷണിച്ച കാര്യം പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡുവാണ് വെളിപ്പെടുത്തിയത്. ചര്‍ച്ച ഫലം കാണുമെന്ന പ്രതീക്ഷയാണ് നായിഡു പ്രകടിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം നടക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്‌കരണം സംബന്ധിച്ച ബില്ലിന്റെ കാര്യത്തില്‍ പ്രതിപക്ഷത്തെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വളരെ നാളായി ആരോപിക്കുന്നുണ്ടായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍