UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരുണാനിധിക്ക് പ്രധാനമന്ത്രിയുടെ അന്തിമോപചാരം

പ്രതിരോധ മന്ത്രി നിര്‍മല സിതാരാമന്‍, തമിഴ്‌നാട് ഗവര്‍ണര്‍ എന്നിവരും ്പ്രധാനമന്ത്രിക്കൊപ്പം ചെന്നൈ രാജാജി ഹാളിലെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കരുണാനിധിക്ക് അന്തിമോപചാരമർപ്പിച്ചു. മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിലെത്തിയാണ് മോദി കരുണാനിധിക്ക് അന്തിമോപചാരമർപ്പിച്ചത്. പ്രതിരോധ മന്ത്രി നിര്‍മല സിതാരാമന്‍, തമിഴ്‌നാട് ഗവര്‍ണര്‍ എന്നിവരും ്പ്രധാനമന്ത്രിക്കൊപ്പം ചെന്നൈ രാജാജി ഹാളിലെത്തിയിരുന്നു.

ഇന്ന് വൈകിട്ട് മറീന ബീച്ചിലാണ് കലൈഞ്ജറുടെ ഭൗതിക ശരീരം സംസ്കരിക്കുന്നത്. എ ഡി എം കെ സർക്കാർ ഇതിന് അനുമതി നൽകിയില്ലെങ്കിലും ഹൈക്കോടതി വിധി നേടിയാണ് കരുണാനിധിയുടെ ഭൗതിക ശരീരം മറ്റ് ദ്രാവിഡ നേതാക്കളെ പോലെ മറീന ബീച്ചിൽ തന്നെ സംസ്കരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍