UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിമ വിവാദം മോദിയാണ് മുഖ്യമന്ത്രിയെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി

അഴിമുഖം പ്രതിനിധി

ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് എന്തിനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കണമെന്ന് മന്ത്രി കെസി ജോസഫ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ഒഴിവാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ജാഗ്രത കുറവുണ്ടായി. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുമോയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പലതവണ അന്വേഷിച്ചു. ഇത് സംശയം ജനിപ്പിക്കുന്നുവെന്ന് കെസി ജോസഫ് പറഞ്ഞു. കേന്ദ്രമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്ന് മന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുയായിരുന്നു.
മുഖ്യമന്ത്രിക്കുവേണ്ടിയാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത് എന്ന് കെസി ജോസഫ് പറഞ്ഞു.

വിവാദത്തെ കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. വിവാദം ഒഴിവാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ലെന്ന് കത്തില്‍ പറുന്നു. മോദിയായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ചോദ്യമുണ്ട്. തന്റെ എല്ലാ വികാരങ്ങളും കത്തില്‍ എഴുതിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാര്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചത് നിര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ധനകാര്യ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ ആയിരുന്നു മുഖ്യമന്ത്രി പ്രതിമാ വിവാദത്തെ കുറിച്ച് വിശദീകരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍