UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാംസ്‌കാരിക മന്ത്രാലയം ഒടുവില്‍ കണ്ടെത്തി; ഇന്ത്യന്‍ ടൂറിസത്തിന്റെ മുഖമാകാന്‍ മോദിയെക്കാള്‍ യോഗ്യരില്ല

Avatar

അഴിമുഖം പ്രതിനിധി

പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ ടൂറിസം മന്ത്രാലയത്തിന്‍റെ’ഇന്‍ക്രെഡിബിള്‍ ഇന്ത്യ’  പ്രചാരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറാകും. ബോളിവുഡ് താരം ആമിര്‍ ഖാനായിരുന്നു മുന്‍പു രാജ്യത്തെ വിനോദസഞ്ചാര വികസനത്തിനായുള്ള സാംസ്‌കാരിക, പരിപാടിയായ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡിര്‍. എന്നാല്‍ അസഹിഷ്ണുതാ വിവാദ കാലത്തെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ആമിര്‍ ഖാനുമായുള്ള കരാര്‍ പുതുക്കിയിരുന്നില്ല.രണ്ട് വര്‍ഷമായി ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് സൂപ്പര്‍താരങ്ങളെ തഴഞ്ഞാണ് മോദിയെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പ്രചാരണ പരിപാടിയുടെ മുഖമാക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്. അമിതാഭ് ബച്ചനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ഇടയ്ക്ക് സൂചനകളുണ്ടായിരുന്നു. പ്രിയങ്ക ചോപ്രയേയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഒരു ബോളിവുഡ് താരത്തെയും വിദേശ സഞ്ചാരികളെ ലക്ഷ്യം വെക്കുന്ന ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ പ്രചാരണത്തിനായി പരിഗണിക്കില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടര വര്‍ഷം ഇന്ത്യന്‍ ടൂറിസത്തെ കുറിച്ച് വിദേശങ്ങളില്‍ മോദി നടത്തിയ പ്രസംഗങ്ങളുടെ വിഡിയോ ക്യംപെയിനിന് ഉപയോഗിക്കും.

രാജ്യത്തെ വിവിധ സ്ഥലങ്ങളുടെ പ്രത്യേകതകളെ കുറിച്ച് മോദി നടത്തിയ പ്രസംഗത്തിന്റെ രണ്ട് ഓഡിയോ വീഡിയോ റിലീസുകള്‍ക്കാണ് ഇപ്പോള്‍ മന്ത്രാലയം തയ്യാറെടുക്കുന്നത് .ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ ടൂറിസം വകുപ്പ് ശേഖരിച്ചു വരികയാണെന്നും അടുത്ത 40-45 ദിവസത്തിനുള്ളില്‍ പ്രചാരണ വിഡിയോ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ ടൂറിസം സീസണ്‍ ആരംഭിക്കുന്ന നവംബര്‍ മാസം അവസാനത്തോടെയാകും വിഡിയോ പുറത്തിറക്കുക. ക്രിസ്തുമസ്, പുതുവല്‍സര ദിന അവധികള്‍ വരുന്നതിനാല്‍ അതിന് മുന്നോടിയായി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പ്രചാരണം നടത്തുന്നതിന് നിയോഗിക്കേണ്ട ഏജന്‍സിയുടെ കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ‘മോദിയാണ് ഏറ്റവും ഉചിതമായ മുഖം’ എന്നു സാംസ്‌കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മ നേരത്തേ സൂചിപ്പിച്ചിരുന്നു. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കാര്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണത്തിന്‍റെ മുഖമാകാന്‍ ബോളിവുഡ് താരങ്ങളെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനങ്ങളെ തുടര്‍ന്ന് ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടൂറിസത്തിന്‍റെ മുഖമാകാന്‍ പ്രധാനമന്ത്രിയേക്കാള്‍ യോഗ്യന്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു.

മന്ത്രിയുടെ വാക്കുകളെ പിന്തുണച്ച് ടൂറിസം വകുപ്പിലെ ഒരു ഉദ്യേഗസ്ഥന്‍ വ്യക്തമാക്കുന്നത് യു എസ്,ജര്‍മനി, ഫിജി, ബ്രസീല്‍, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, കാനഡ, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടിയിട്ടുണ്ടെന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍