UPDATES

എഡിറ്റര്‍

മോദിയുടെ ബിരുദം; രേഖകള്‍ കൈമാറണമെന്ന ഉത്തരവിനെതിരെ ഗുജറാത്ത് സര്‍വകലാശാല കോടതിയില്‍

Avatar

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വിവരങ്ങള്‍ കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഗുജറാത്ത് സര്‍വകലാശാല ഹൈക്കോടതിയെ സമീപിച്ചു. ഉത്തരവ് റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. വിവരങ്ങള്‍ കൈമാറണമെന്ന് ഉത്തരവിടാന്‍ കമ്മീഷണര്‍ക്ക് അധികാരമില്ലെന്നാണ് സര്‍വകലാശാലയുടെ വാദം.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സിഐസി കമ്മിഷണര്‍ക്കും അരവിന്ദ് കെജരിവാളിനും നോട്ടീസ് അയച്ചു.

മേയ് മാസത്തില്‍ മോദിയുടെ ബിരുദത്തിന്റെ മാര്‍ക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുറത്തുവിട്ടിരുന്നു. 800 മാര്‍ക്കില്‍ 499 മാര്‍ക്ക് മോദി നേടിയതായി വൈസ് ചാന്‍സിലര്‍ അറിയിച്ചിരുന്നു. 1983ല്‍ മോദി എം എ ഡിഗ്രിയും നേടിയിരുന്നതായി ചാന്‍സിലര്‍ അറിയിച്ചിരുന്നു. എന്നാല്‍ ബി എ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍  സര്‍വകലാശാല പുറത്തുവിട്ടിരുന്നില്ല.

കൂടുതല്‍ വായനയ്ക്ക്: http://www.thehindu.com/news/national/pm-modis-degree-row-gujarat-university-challenges-cic-order/article8752426.ece?homepage=true

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍