UPDATES

എഡിറ്റര്‍

പാര്‍ട്ടിക്കുള്ളിലെ പശു സംരക്ഷകര്‍ക്കെതിരെ സംസാരിക്കൂ മിസ്റ്റര്‍ പിഎം

Avatar

രാജ്യത്ത് ദളിതര്‍ക്കെതിരെ നടമാടുന്ന അക്രമങ്ങള്‍ക്കെതിരെ ഞായറാഴ്ച മോദി പ്രസംഗിക്കുകയുണ്ടായി. പശു സംരക്ഷണം എന്നതിന്‍റെ പേരില്‍ ഗുജറാത്തിലും മറ്റിടങ്ങളിലും സംഘപരിവര്‍ നടത്തിയ അതിക്രമങ്ങളെ അദ്ദേഹം കടുത്ത ഭാക്ഷയില്‍ വിമര്‍ച്ചു തന്റെ ദളിത്‌ സ്നേഹം വെളിപ്പെടുത്തി.

ദളിത്‌ വിഭാഗത്തോടുള്ള പ്രധാനമന്ത്രിയുടെ കരുതലും സ്നേഹവും വെളിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഗുജറാത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെക്കുന്ന മോദി വികാരപരമായ പ്രസംഗമാണ് നടത്തിയതും. വിമര്‍ശനം അതിരുകടന്നപ്പോള്‍ “നിങ്ങള്‍ക്ക് ആക്രമിക്കണമെങ്കില്‍ എന്നെ ആക്രമിക്കു, എന്റെ ദളിത്‌ സഹോദരങ്ങളെ വെറുതെ വിടൂ” എന്ന് പോലും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സുബ്രമണ്യം സ്വാമിയുടെ പാരഡി അക്കൌണ്ട് കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്ത 20-ല്‍ അധികം ചിത്രങ്ങള്‍ മുതിര്‍ന്ന ബിജെപി നേതാക്കളും പശുസംരക്ഷകരും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നു. പാര്‍ട്ടി എംപിയും. ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് ടാക്കുര്‍ തുടങ്ങി ബിജെപി ദേശിയ പ്രസിഡന്റ് അമിത് ഷാ വരെ ഈ ലിസ്റ്റില്‍ പെടുന്നു.    

http://goo.gl/wGAI4K

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍