UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അടുത്ത രാഷ്ട്രപതി അമിതാഭ് ബച്ചന്‍?

അഴിമുഖം പ്രതിനിധി

പ്രണബ് കുമാര്‍ മുഖര്‍ജിക്ക് പിന്‍ഗാമിയായി ബോളിവുഡ് സിനിമാ താരം അമിതാഭ് ബച്ചനെ നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താല്‍പര്യമെന്ന് വാര്‍ത്തകള്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാഷ്ട്രീയ നേതാവായ അമര്‍സിംഗാണ് ഈ ചൂടുള്ള വാര്‍ത്ത പുറത്തുവിട്ടത്. ബിജെപി നേതാവ് എല്‍കെ അദ്വാനിയെ രാഷ്ട്രപതിയാക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അമര്‍ സിംഗ് വെടിപ്പൊട്ടിച്ചിരിക്കുന്നത്.

സീ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അമര്‍ സിംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. അരുണ്‍ ജെറ്റ്‌ലി വഴി താന്‍ മോദിയെ സന്ദര്‍ശിക്കാറുണ്ടെന്ന് സിംഗ് പറഞ്ഞു.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ അമിതാഭ് ബച്ചനെ താനാണ് പരിചയപ്പെടുത്തി നല്‍കിയതെന്ന് സിംഗ് അവകാശപ്പെട്ടു. പാ സിനിമയുടെ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ബച്ചന്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. അതിനുശേഷമാണ് ബച്ചനെ ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി മോദി പ്രഖ്യാപിച്ചതെന്ന് സിംഗ് അവകാശപ്പെടുന്നു.

ഒരിക്കല്‍ ബച്ചന്‍ കുടുംബവുമായി സിംഗിന് നല്ല അടുപ്പമുണ്ടായിരുന്നു. 2012 ജൂലായ് 25-നാണ് കോണ്‍ഗ്രസ് നേതാവായ പ്രണബ് മുഖര്‍ജി പ്രതിഭാ പാട്ടീലിന്റെ പിന്‍ഗാമിയായി രാഷ്ട്രപതിയായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍