UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്താന്‍കോട്ട് വ്യോമസേനാ താവളം പ്രധാനമന്ത്രി സന്ദര്‍ശിച്ചു

അഴിമുഖം പ്രതിനിധി

ജനുവരി രണ്ടിന് പാകിസ്താന്‍ ഭീകരര്‍ ആക്രമണം നടത്തിയ പത്താന്‍കോട്ട് വ്യോമസേനാ താവളം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. രാവിലെ 11.30 ഓടെ പത്താന്‍കോട്ടിലെത്തിയ മോദി എയര്‍ കമ്മോഡോര്‍ ജെ എസ് ധമൂനും മറ്റു മുതിര്‍ന്ന എന്‍എസ്ജി, എന്‍ഐഎ ഉദ്യോഗസ്ഥരുമായും മോദി ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞു.

ഇന്ത്യ യുദ്ധവിമാനങ്ങളും യുദ്ധ ഹെലിക്കോപ്റ്ററുകളും സൂക്ഷിക്കുന്ന പത്താന്‍കോട്ടെ വ്യോമസേനാ താവളം പൂര്‍ണമായും സുരക്ഷിതമാക്കിയെന്ന് കഴിഞ്ഞ ദിവസമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ചത്. ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ എന്ന് സംശിക്കുന്ന ആറു പേര്‍ താവളത്തില്‍ നുഴഞ്ഞു കയറിയതിനെ തുടര്‍ന്നാണ് നാലു ദിവസം നീണ്ട സൈനിക നടപടികള്‍ ആരംഭിച്ചത്. ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍