UPDATES

പ്രധാനമന്ത്രി വിദേശയാത്രകള്‍ക്കായി ചെലവഴിച്ചത്‌ 37 കോടി

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശയാത്രകള്‍ക്കായി ചെലവഴിച്ചത് 37 കോടി രൂപ. സാമൂഹ്യ പ്രവര്‍ത്തകന്‍  ലോകേഷ്ബ ത്രയ്ക്ക് ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരമുള്ള കണക്കുകളാണ് ഇത്. ഇതില്‍ ഓസ്ട്രേലിയയിലേക്ക് നടത്തിയ സന്ദര്‍ശനമാണ് ഏറ്റവും ചെലവേറിയത് എന്നും രേഖയില്‍ പറയുന്നു. അദ്ദേഹത്തിന്റെയും പ്രതിനിധിസംഘത്തിന്റെയും  താമസസൗകര്യങ്ങള്‍ക്കായി 5.60കോടിയും വാഹനങ്ങള്‍ വാടകയ്ക്കെടുത്ത വകയില്‍  2.40 കോടിയുമാണ് ഓസ്ട്രേലിയയില്‍ ചെലവായത്. 2014 ജൂണ്‍ മുതല്‍ 2015 ജൂണ്‍ വരെ 20 രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും അതില്‍ 16 എണ്ണത്തിന്റെ വിശദവിവരങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ജപ്പാന്‍, ശ്രീലങ്ക, ഫ്രാന്‍സ്, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ സാധ്യമല്ല എന്നും ലോകേഷ് ബത്രയ്ക്ക് ലഭിച്ച രേഖകള്‍ പറയുന്നു.

പ്രധാനമന്ത്രി നടത്തിയ യാത്രകളില്‍ ഏറ്റവും ചെലവ് കുറഞ്ഞത്‌ ഭൂട്ടാനിലേക്ക് നടത്തിയ യാത്രയാണ്, അതിനായി ചെലവായത് 41.33 ലക്ഷമാണ്. ന്യൂയോര്‍ക്ക്‌ സന്ദര്‍ശനത്തില്‍ പ്രതിനിധിസംഘത്തിന്റെ താമസത്തിനായി 9.16  ലക്ഷം രൂപയും വിദേശകാര്യമന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെയും താമസസൗകര്യത്തിനായി ചെലവായത്   11.51 ലക്ഷം രൂപയുമാണ്.     

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍