UPDATES

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം തെരഞ്ഞെടുപ്പ് സമയത്തെ പ്രസംഗം പോലെ; സല്‍മാന്‍ ഖുര്‍ഷിദ്

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം തെരഞ്ഞെടുപ്പ് സമയത്ത് നടത്തുന്ന പ്രസംഗം പോലെ ആയിരുന്നു എന്ന് മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു. പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്നും മോദി പുറത്തുവരണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 90 മിനിട്ടോളം നീണ്ട സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കൂടുതലായും പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ പദ്ധതികളെപ്പറ്റിയായിരുന്നു. പശുവിന്റെ പേരിലുള്ള ആക്രമണത്തെയോ ദളിതര്‍ക്ക് നേരെയുള്ള ആക്രമണത്തെയോ പറ്റി മൌനം പാലിച്ച പ്രധാനമന്ത്രി തീവ്രവാദം വച്ചു പൊറുപ്പിക്കില്ല എന്ന് പാകിസ്ഥാനെതിരെ ഒളിയമ്പ് എയ്യുകയും ചെയ്തു. വിലക്കയറ്റം പാവപ്പെട്ടവരുടെ ജീവിതത്തെ ബാധിക്കാതിരിക്കാൻ ഞാൻ കഠിനാധ്വാനം ചെയ്യും എന്നു പറഞ്ഞ പ്രധാമന്ത്രി പിന്നീട് സര്‍ക്കാര്‍ പ്രോജക്റ്റ്കളെക്കുറിച്ച് വിശദമായി സംസാരിച്ചു.

70,000ൽ അധികം ഗ്രാമങ്ങൾ തുറസ്സായ മല – മൂത്ര വിസർജനത്തിൽനിന്നു മാറി. വൈദ്യുതി വിതരണ ലൈനുകൾ ഇടുന്നത് 50,000 കിലോമീറ്ററായി വർധിപ്പിച്ചു. മുൻ വർഷങ്ങളിൽ ഇത് 30,000 – 35,000 കിലോമീറ്ററുകൾ മാത്രമായിരുന്നു എന്നും350 രൂപാ വിലയുള്ള എൽഇഡി ബൾബുകൾ 50 രൂപയ്ക്കാണ് വിൽക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം ബൾബുകൾ ഉപയോഗിക്കുന്നതുവഴി ഊർജം ലാഭിക്കാനും ആഗോളതാപനം കുറയ്ക്കാനും കഴിയും. ഇതുവരെ 13 കോടി ബൾബുകൾ വിതരണം ചെയ്തു. 77 കോടിയാണ് ലക്ഷ്യം.

ആധാറുമായി 70 കോടി ജനങ്ങളെ ബന്ധിപ്പിച്ചു. കഴിഞ്ഞ 60 വർഷമായി 14 കോടി ജനങ്ങൾക്കാണ് ഗ്യാസ് കണക്‌ഷനുകൾ നൽകിയത്. ഇന്ന് 60 ആഴ്ച കൊണ്ട് നാലു കോടി ജനങ്ങൾക്കു കണക്‌ഷൻ നൽകാനായി. ഊര്ജോജത്പാദനത്തിലും വന്‍ കുതിപ്പുണ്ടായി. പതിനായിരം ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിച്ചു. 21 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. രാജ്യത്തുനിന്നു നിരാശാഭാവം മാറ്റാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ട്ടിയുടെ നേട്ടങ്ങള്‍ വിളിച്ചു പറയുന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിനെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍