UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പേഴ്സണല്‍ സ്റ്റാഫ്‌ അംഗങ്ങളുടെ ശമ്പള വിവരക്കണക്കുകള്‍ വെളിപ്പെടുത്തി പിഎംഒ

അഴിമുഖം പ്രതിനിധി

നരേന്ദ്ര മോദിയുടെ പേഴ്സണല്‍ സ്റ്റാഫ്‌ അംഗങ്ങളുടെ ശമ്പള വിവരക്കണക്കുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തി. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍ ഉണ്ടായത്.

മോദിയുടെ ഓഫീസില്‍ ഏറ്റവും അധികം ശമ്പളം വാങ്ങുന്നത് പ്രധാനമന്ത്രിയുടെ സെക്രട്ടറി ഭാസ്കര്‍ ഖുല്‍ബെയാണ്. രണ്ടു ലക്ഷം രൂപയാണ് ഖുല്‍ബെയുടെ മാസ ശമ്പളം.

പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍, അഡിഷനല്‍ ചീഫ് സെക്രട്ടറി പികെ മിശ്ര എന്നിവരുടെ മാസ ശമ്പളം 1,62,500 രൂപയാണ്.

ജോയിന്റെ സെക്രട്ടറിമാരുടെ ശമ്പളം 1.7 ലക്ഷം രൂപയാണ്. മാസശമ്പള വിഹിതമായി 1,77,750 രൂപ കൈപ്പറ്റുന്ന തരുണ്‍ ബജാജാണ് ഇക്കൂട്ടത്തില്‍ മുന്നില്‍.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ മാള്‍ട്ടി ടാസ്കിംഗ് സ്റ്റാഫായി നിയമിച്ചവര്‍ക്കാണ് ഏറ്റവും കുറഞ്ഞ ശമ്പളം. ഇവരുടെ ശമ്പളം ഏതാണ്ട് 17,000 രൂപയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍