UPDATES

ജന്‍ ധന്‍ യോജന അക്കൌണ്ടുള്ള പാവപ്പെട്ടവര്‍ക്ക് ഇനി മാസം 10,000 രൂപ മാത്രം

അഴിമുഖം പ്രതിനിധി

പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനുള്ള പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിയിലൂടെ അക്കൗണ്ട് തുറന്നവര്‍ക്ക് ഇനി മാസം പിന്‍വലിക്കാന്‍ കഴിയുക 10,000 രൂപ മാത്രമെന്ന് പുതിയ ഉത്തരവ്. ഇത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ജന്‍ധന്‍ യോജന മുഖേനെയുള്ള പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കലും ബിനാമി ഇടപാടുകളും നടക്കുന്നുത് തടയാനാണ് പുതിയ നടപടിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

 

കെവൈസി വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കാണ് ഇനി മുതല്‍ മാസം 10,000 പിന്‍വലിക്കാന്‍ കഴിയുക. കെവൈസി വിവരങ്ങള്‍ സമര്‍പ്പിക്കാത്ത ജന്‍ധന്‍ യോജനക്കാര്‍ക്ക് നേരത്തെ നിക്ഷേപിച്ച നിരോധിച്ചിട്ടുള്ള കറന്‍സികളില്‍ നിന്ന് 5,000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. എന്നാല്‍ കെവൈസി വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള ജന്‍ധന്‍ യോജന അക്കൗണ്ടുകാര്‍ക്ക് കൂടുതല്‍ പണം ആവശ്യമാണെങ്കില്‍ അത് അനുവദിക്കുന്നത് ബാങ്ക് മാനേജര്‍മാരുടെ തീരുമാനപ്രകാരമായിരിക്കും. കൂടുതല്‍ പണം ആവശ്യമാണെന്ന് ബോധ്യപ്പെട്ടാല്‍ അത് അനുവദിക്കാന്‍ മാനേജര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും പുതിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

 

ജന്‍ധന്‍ യോജന അക്കൗണ്ടിലെ നിക്ഷേപം നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിനു ശേഷം വന്‍തോതില്‍ കൂടിയെന്നു കണ്ടതിന്റെ വെളിച്ചത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചനകള്‍. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി മറ്റുള്ളവര്‍ പണം മാറ്റിയെടുക്കുന്നു എന്നാണ് സര്‍ക്കാരിന്റെ അനുമാനം. നവംബര്‍ എട്ടിനു ശേഷം 60 ശതമാനം വര്‍ധിച്ച് ഈ നിക്ഷേപം 72,834.72 കോടി രൂപയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍