UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബര്‍ദാന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെ പോക്കറ്റടിയുടെ ചാകര

അഴിമുഖം പ്രതിനിധി

മുതിര്‍ന്ന സിപിഐ നേതാവ് എ ബി ബര്‍ദന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ തിങ്കളാഴ്ച പാര്‍ട്ടിയുടെ ദല്‍ഹിയിലെ ആസ്ഥാനമായ അജോയ് ഭവനില്‍ പ്രവര്‍ത്തകരും നേതാക്കളും അടക്കം നൂറുകണക്കിനുപേര്‍ നിന്ന ക്യൂവില്‍ പോക്കറ്റിക്കാര്‍ ചാകര കൊയ്തു. ഇപ്പോഴത്തേയും മുമ്പത്തേയും ജനപ്രതികള്‍ അടക്കം പതിനഞ്ചോളം പേരുടെ മൊബൈല്‍ ഫോണുകളും പേഴ്‌സുകളും നഷ്ടപ്പെട്ടു.

ദല്‍ഹി പൊലീസ് ആദ്യം ലഭിച്ച പരാതികളില്‍ ഒന്ന് പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ഡി രാജയില്‍ നിന്നാണ്. അജോയ് ഭവനില്‍ വച്ച് ഭാര്യ ആനി ഡി രാജയുടെ ബാഗില്‍ നിന്നാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ബര്‍ദന്റെ ശവസംസ്‌കാരം നടന്ന നിധംബോധ് ഘട്ടില്‍ വച്ച് ഒരു യുവ പ്രവര്‍ത്തകനും ഫോണ്‍ നഷ്ടമായ വിവരം തന്നോടു പറഞ്ഞുവെന്നും ഡി രാജ പറഞ്ഞു. സിപിഐ നേതാവും മുന്‍ വനംവകുപ്പ് മന്ത്രിയുമായ ബിനോയ് വിശ്വവും മുന്‍ എംപിയായ ബിവി വിജയലക്ഷ്മിയുടെ ഫോണ്‍ നഷ്ടമായ വിവരം പൊലീസിനെ ധിരിപ്പിച്ചിട്ടുണ്ട്.

നാലു പരാതികള്‍ മാത്രമേ ലഭിച്ചുള്ളൂവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ദല്‍ഹിക്കു പുറത്തു നിന്ന് വന്നവരില്‍ പലരുടേയും പോക്കറ്റുകള്‍ അടിച്ചുവെന്നും അവര്‍ പരാതി നല്‍കാതെ തിരികെ പോയിയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള മുന്‍ എംപിയായ പ്രമോദ് പാണ്ടയുടെ ഫോണ്‍ നഷ്ടമായെങ്കിലും അദ്ദേഹം പരാതി നല്‍കിയിട്ടില്ല. ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ശനിയാഴ്ചയാണ് 92-കാരനായ ബര്‍ദന്‍ മരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍