UPDATES

ട്രെന്‍ഡിങ്ങ്

കേരള പോലീസ് യുവമോര്‍ച്ചയുടെ കീഴിലാണോ? കവി സച്ചിദാനന്ദന്‍

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കവി സച്ചിദാന്ദന്‍, സംസ്ഥാന സര്‍ക്കാരിന്റെയും പോലീസ് നടപടികളെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്

കേരള പോലീസ്, ആഭ്യന്തര വകുപ്പിന്റെ കീഴിലാണോ? അതോ യുവമോര്‍ച്ചയുടെ കീഴിലാണോ എന്ന് കവി സച്ചിദാനന്ദന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കവി സച്ചിദാന്ദന്‍, സംസ്ഥാന സര്‍ക്കാരിന്റെയും പോലീസ് നടപടികളെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. സച്ചിദാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്-

‘കേരള പോലീസ്, ആഭ്യന്തര വകുപ്പിന്റെ കീഴിലാണോ? അതോ യുവമോര്‍ച്ചയുടെ കീഴിലാണോ? കഴിഞ്ഞ ദിവസം നോവലില്‍ ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്ന ഭാഗങ്ങളുണ്ടെന്ന യുവമോര്‍ച്ചയുടെ പരാതിയെ തുടര്‍ന്ന് എഴുത്തുകാരന്‍ കമല്‍ സി ചവറയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു- ഐഎഫ്എഫ്‌കെ സിനിമാ ഹാളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംവിധായകന്‍ കമലിനെതിരെയും ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ കമല്‍ കോടതി വിധി മാനിക്കുന്ന തരത്തിലായിരുന്നു പെരുമാറിയത്. ഇതെല്ലാം കാണുമ്പോള്‍ പോലീസ് ആരുടെ കീഴിലാണെന്നാണ് എന്റെ സംശയം.’

satchidanandan

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍